വാര്‍ണര്‍ മ്യൂസിക് ഗള്‍ഫിലേക്ക്…

വാര്‍ണര്‍ മ്യൂസിക് ഗള്‍ഫിലേക്ക്…

ദുബായ്: ഗള്‍ഫ് മേഖലയിലും നോര്‍ത്ത് ആഫ്രിക്കയിലുമായി 17 ഓളം മാര്‍ക്കറ്റുകളില്‍ സേവനം വിന്യസിക്കത്തക്ക വിധത്തില്‍ വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പ് ബെയ്‌ററ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തനങ്ങളെ പരിഷ്‌കരിക്കുന്നു. മാനേജിംഗ് ഡയറക്റ്റര്‍ മോയി ഹംസെഹിന്റെ മേല്‍നോട്ടത്തിലായിരിക്കും പുതിയ ഡിവിഷന്റെ പ്രവര്‍ത്തനം. ഇതിന് മുമ്പ് എം.മീഡിയയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം രംഗത്തെ മികച്ച അനുഭവപരിജ്ഞാനം നേടിയിട്ടുള്ളയാളാണ്. പുതിയ ഉദ്യമത്തിലൂടെ വാര്‍ണര്‍ മ്യൂസിക്കിന് കൂടുതല്‍ ആരാധകരെ സൃഷ്ടിക്കാനും സാധാരണക്കാരായ കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

പുതുതായി ആരംഭിച്ചിരിക്കുന്ന റീജിയണല്‍ ഓഫീസുകളുടെ പ്രധാന കര്‍ത്തവ്യം പ്രാദേശിക തലങ്ങളില്‍ ബ്രാന്‍ഡിനെ കൊണ്ടെത്തിക്കുക എന്നതായിരിക്കും. ഇതിനൊപ്പം തന്നെ ബ്രാന്‍ഡിനെ എല്ലാ മേഖലകളിലേക്കും ഓരേപോലെ എത്തിക്കുമെന്നും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ക്രിസ് ആന്‍ക്ലിഫ് പറഞ്ഞു. വാര്‍ണര്‍ മ്യൂസിക് മിഡില്‍ ഈസ്റ്റ് വിഭാഗം വഴി അറബ് കലാകാരന്മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും പ്രവിശ്യയിലെ മാര്‍ക്കറ്റിംഗ് സാധ്യമാക്കാനുമാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. അതിനൊപ്പം തന്നെ അംഗങ്ങളായുള്ള കലാകാരന്മാരുടെ കഴിവുകള്‍ ഡിജിറ്റല്‍ പതിപ്പുകളാക്കി കൂടുതല്‍ ഇടങ്ങളിലെത്തിക്കുന്നതും പദ്ധതിയിലുണ്ട്. അത്തരത്തില്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രാദേശിക തലത്തില്‍ ബ്രാന്‍ഡിന് സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: Arabia