ഫുഡ് റീട്ടെയ്ല്‍ മേഖലയിലേക്ക് ആമസോണ്‍

ഫുഡ് റീട്ടെയ്ല്‍ മേഖലയിലേക്ക് ആമസോണ്‍

ന്യൂഡെല്‍ഹി: പൂനെയില്‍ പരീക്ഷണാര്‍ത്ഥത്തില്‍ ഫുഡ് റീട്ടെയ്ല്‍ ബിസിനസ് ആരംഭിച്ചുകൊണ്ട് ഇന്ത്യയിലെ ഫുഡ് റീട്ടെയ്ല്‍ മേഖലയിലേക്ക് ചുവടുവെക്കുന്ന ആദ്യത്തെ വിദേശ ഇ-കൊമേഴ്‌സ് കമ്പനിയായി മാറിയിരിക്കുകയാണ് ആമസോണ്‍. പുതിയ ബിസിനസിനു കീഴില്‍ ആമസോണ്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ സ്വന്തമായി സംഭരിക്കുകയും ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍ക്കുകയും ചെയ്യും.

ഫുഡ് റീട്ടെയ്ല്‍ ബിസിനസിനായി സര്‍ക്കാരിനോട് അനുവാദം തേടിയ ഒരേയൊരു ആഗോള കമ്പനിയായിരുന്നു ആമസോണ്‍. ഫുഡ് റീട്ടെയല്‍ ബിസിനസിനായി പൂര്‍ണ ഉടമസ്തതയിലുള്ള കമ്പനി ആരംഭിക്കുന്നതിന് 500 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞ വര്‍ഷം ആമസോണിന് ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പാക്കേജ്ഡ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഓഫ്‌ലൈന്‍ /ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വിറ്റഴിക്കാനായിരുന്നു പദ്ധതി.

ഭക്ഷ്യോല്‍പ്പാദകരെ പ്രോല്‍സാഹിപ്പിക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുമാണ് ഈ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപ അനുവദിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദേശ നിക്ഷേപമുള്ള ബിഗ്ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ്, സൂപ്പര്‍ ഡെയ്‌ലി എന്നീ കമ്പനികള്‍ക്കും ഫുഡ് റീട്ടെയ്ല്‍ ബിസിനസിനുള്ള സമാനമായ അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു.

അതേസമയം ആഗോള വിപണിയിലെ ആമസോണിന്റെ പ്രധാന എതിരാളികളായ വാള്‍മാര്‍ട്ട് ആഭ്യന്തര വിപണിയിലെ എതിരാളികളായ ഫഌിപ്കാര്‍ട്ടിന്റെ ഓഹരികളേറ്റെടുക്കാന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.

Comments

comments

Categories: Business & Economy