ദുബായ് എക്‌സ്‌പോ 2020ല്‍ വിയന്ന പങ്കെടുക്കും

ദുബായ് എക്‌സ്‌പോ 2020ല്‍ വിയന്ന പങ്കെടുക്കും

ദുബായ്: ലോകം മുഴുവന്‍ ആകംക്ഷയോടെ കാത്തിരിക്കുന്ന റീട്ടെയ്ല്‍ മാമാങ്കമായ എക്‌സ്‌പോ 2020യില്‍ വിയന്ന പങ്കെടുക്കുമെന്നത് സ്ഥിരീകരിച്ചു. 16.45 മില്ല്യണ്‍ പൗണ്ടാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതിനായി ഓസ്‌ട്രേയി മാറ്റ് വച്ചിരിക്കുന്നതെന്ന് ഡിജിറ്റല്‍, സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി മാര്‍ഗ്രറ്റ് സ്‌ക്രാംബോക്ക് പറഞ്ഞു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ദശലക്ഷണക്കണക്കിന് വരുന്ന സന്ദര്‍ശകര്‍ക്ക് മുന്നില്‍ അണിനിരത്താന്‍ ഓസ്ട്രിയന്‍ കമ്പനികള്‍ക്കുള്ള മികച്ച അവസരമാണ് എക്‌സ്‌പോയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ദുബായില്‍ നടക്കുന്ന മേള റീട്ടെയ്ല്‍ രംഗത്തെ വലിയ കുതിപ്പാകുമെന്നാണ് പ്രതീക്ഷ. റീട്ടെയ്ല്‍ ഹബ്ബ് എന്ന നിലയിലുള്ള ദുബായ് നഗരത്തിന്റെ പ്രതിച്ഛായ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ എക്‌സ്‌പോ 2020 കാരണമാകുമെന്നാണ് വിലയിരുത്തല്‍. 25 ദശലക്ഷത്തിലധികം പേര്‍ ദുബായ് എക്‌സ്‌പോയില്‍ സന്ദര്‍ശനം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പടെയുള്ള മേഖലകള്‍ക്ക് എക്‌സ്‌പോ 2020 വമ്പന്‍ കുതിപ്പേകുമെന്നാണ് പ്രതീക്ഷ. മാത്രമല്ല എക്‌സ്‌പോയോട് അനുബന്ധിച്ച് വമ്പന്‍ നിക്ഷേപവും വലിയ രീതിയിലുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇത് വരുമാനസ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള ദുബായുടെ നടപടിക്ക് കൂടുതല്‍ കരുത്തേകുകയും ചെയ്യും. 2020 നവംബറിലാണ് ദുബായ് എക്‌സ്‌പോയ്ക്ക് തുടക്കമാകുന്നത്. എക്‌സ്‌പോയോട് അനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. അതിഗംഭീരമായ സജ്ജീകരണങ്ങള്‍ തന്നെയാണ് ദുബായ് നടത്തുന്നു.

Comments

comments

Categories: Arabia

Related Articles