സിംഗര്‍ ഇന്ത്യ ലിമിറ്റഡ് അറ്റാദായം 28 ശതമാനമായി

സിംഗര്‍ ഇന്ത്യ ലിമിറ്റഡ് അറ്റാദായം 28 ശതമാനമായി

കൊച്ചി: തയ്യല്‍ മെഷീന്‍ നിര്‍മാണ രംഗത്തെ ഇന്ത്യയിലെ പ്രമുഖ കമ്പനിയായ സിംഗര്‍ ഇന്ത്യ ലിമിറ്റഡ് മൂന്നാം പാദം വിജയകരമായി പിന്നിട്ടു. കമ്പനിയുടെ അറ്റാദായം 28 ശതമാനമായി ഉയര്‍ത്തി 118.42 കോടിയില്‍ എത്തിച്ചാണ് മൂന്നാം പാദം പൂര്‍ത്തീകരിക്കുന്നത്. 2017ല്‍ നടപ്പാക്കിയ ജിഎസ്ടി കമ്പനിയുടെ വ്യാപാര സ്ഥിതി മെച്ചപ്പെടുത്തിയതായി കമ്പനി ഉയര്‍ത്തി കാട്ടുന്നു.

മെച്ചപ്പെട്ട മാര്‍ജിനുകളും ചെലവുകളുടെ താഴ്ചയുമാണ് കമ്പനിയുടെ മൂന്നാം പാദത്തില്‍ ഇബിഐറ്റിടിഎ യില്‍ 50 ശതമാനം വളര്‍ച്ചയുണ്ടാക്കാന്‍ കാരണമായത്, ഹോം അപ്ലൈസന്‍സ് സെഗ്മെന്റിലും ഇതേ തന്ത്രം തുടരാനാണ് കമ്പനിയുടെ നീക്കം എന്ന് മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ബജാജ് പറഞ്ഞു.

Comments

comments

Categories: Business & Economy