ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ ഉലഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ടൂറിസം

ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ ഉലഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ടൂറിസം

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളായ നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതി(ജിഎസ്ടി)യും മൂലം ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഇടിവുണ്ടാക്കിയെന്ന് കണക്കുകള്‍. ദക്ഷിണാഫ്രിക്കന്‍ വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കിയതാണ് ഇക്കാര്യം. ദക്ഷിണാഫ്രിക്കയുടെ വിനോദസഞ്ചാര പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണുള്ളത്. ബ്രിട്ടന്‍, അമേരിക്ക, ജര്‍മനി, ചൈന, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ് എന്നിവയാണ് മുന്‍നിരക്കാര്‍.

2016 ലെ കണക്കുകള്‍ പ്രകാരം 95400 ഇന്ത്യന്‍ സഞ്ചാരികള്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയിരുന്നു. 2017 ജനുവരി മുതല്‍ നവംബര്‍ വരെ 89872 ഇന്ത്യക്കാര്‍ മാത്രമേ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചുള്ളു. എന്നാല്‍ 2017 ലെ മുഴുവന്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണം 96000 എത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.

പോയവര്‍ഷം നോട്ട് പിന്‍വലിക്കലും ജിഎസ്ടിയും ഇന്ത്യക്കാരുടെ വരവില്‍ സാരമായ ഇടിവിന് കാരണമായിട്ടുണ്ട്- ദക്ഷിണാഫ്രിക്കന്‍ ടൂറിസത്തിന്റെ ഇന്ത്യ, തെക്ക് കിഴക്കന്‍ ഏഷ്യന്‍ വിഭാഗം മേധാവിയുടെ ചുമതല വഹിക്കുന്ന ആല്‍പാ ജെനി പറഞ്ഞു. ഏതാണ്ട് 100000 ഇന്ത്യന്‍ സഞ്ചാരികളെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മൂലം യാത്രകള്‍ക്കായി പണം ചെലവഴിക്കുന്നതില്‍ നിന്ന് പിന്‍വലിയുന്ന സമീപനമാണ് ഇന്ത്യന്‍ സഞ്ചാരികളില്‍ നിന്നുണ്ടായിട്ടുള്ളത്- അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy