പിയര്‍ ഉപയോഗം ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍

പിയര്‍ ഉപയോഗം ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍

കൊച്ചി: വിറ്റമിന്‍ സിയുടേയും നാരുകളുടേയും മികച്ച സ്രോതസാണ് പിയറുകള്‍ എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ തവണ കഴിക്കുമ്പോഴും നൂറു കലോറി മാത്രമേ ലഭിക്കുന്നുള്ളു എന്നതിനു പുറമേ ഒരു ശരാശരി പിയര്‍ ഒരു ദിവസത്ത ഭക്ഷണത്തില്‍ ആവശ്യമുള്ളതിന്റെ 24 ശതമാനത്തോളം നാരുകള്‍ ലഭ്യമാക്കുന്നു എന്നതും ശ്രദ്ധേയമാണ്.

പിയര്‍ ഉപഭോഗത്തിന്റെ ആരോഗ്യ നേട്ടങ്ങള്‍ മനസ്സിലാക്കാനായി സെന്റ് പോള്‍ മിനസോട്ട സര്‍വ്വകലാശാലയിലെ ഫൂഡ് സയന്‍സ് ആന്റ് ന്യൂട്രീഷന്‍ പ്രൊഫസര്‍ ജൊവാന്‍ സ്ലാവിന്‍ നടത്തിയ ക്രമമായുള്ള വിശകലനമാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഹോളി റെയ്‌നാള്‍ഡുമായി സഹകരിച്ചാണ് ഈ വിശകലനങ്ങള്‍ നടത്തിയിട്ടുള്ളത്. ബയോമെഡിക്കല്‍ ലിറ്ററേച്ചറില്‍ നിന്നുള്ള വിവരങ്ങളും നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ നിന്നുള്ള സ്ഥിതി വിവരക്കണക്കുകളും ഉപയോഗിച്ചുള്ള പഠനങ്ങളാണ് വിശകലനം ചെയ്തത്.

സോഡിയം, കൊളസ്‌ട്രോള്‍, കൊഴുപ്പ് എന്നിവയില്ലാത്തതും 190 മില്ലീ ഗ്രാം മാത്രം പൊട്ടാസ്യം ഉള്ളതുമാണ് പിയറുകള്‍. അമേരിക്കക്കാര്‍ക്കായുള്ള ഭക്ഷണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം മൊത്തത്തിലുള്ള ആരോഗ്യ ഭക്ഷണ ക്രമത്തിന്റെ ഭാഗമായി കൂടുതല്‍ പഴങ്ങള്‍ കഴിക്കുന്നവര്‍ക്ക് മാരക രോഗങ്ങളുടെ സാധ്യത കുറക്കാമെന്നു സൂചിപ്പിക്കുന്നുണ്ട്. എങ്കില്‍ തന്നെയും പിയറുകള്‍ ഉള്‍പ്പെടെ ഓരോ പഴവര്‍ഗ്ഗത്തിന്റേയും വ്യത്യസ്തമായ ആരോഗ്യ നേട്ടങ്ങള്‍ വലിയ തോതില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. അമേരിക്കയിലുള്ളവര്‍ക്ക് ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് നാരുകള്‍ ലഭിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ പിയറുകളിലുള്ള വന്‍ തോതിലെ നാരുകളുടെ ലഭ്യതയേയും അതിന്റേയും മറ്റു പഴങ്ങളുടേയും ആരോഗ്യ നേട്ടങ്ങളേയും കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ജൊവാന്‍ സ്ലാവിന്‍ ആവശ്യപ്പെട്ടു.

Comments

comments

Categories: Life