ഭിന്നശേഷിക്കാര്‍ക്കൊപ്പം വാലന്റൈന്‍ ദിനം ആഷോഷിച്ച് കീസ് ഹോട്ടല്‍സ്

ഭിന്നശേഷിക്കാര്‍ക്കൊപ്പം വാലന്റൈന്‍ ദിനം ആഷോഷിച്ച് കീസ് ഹോട്ടല്‍സ്

കൊച്ചി: കീസ് ഹോട്ടല്‍സ് ഈ വര്‍ഷത്തെ വാലന്റൈന്‍ ദിനം കൊച്ചിയിലെ ഭിന്നശേഷിക്കാരായ പെണ്‍കുട്ടിക്കളോടൊപ്പം സ്‌നേഹത്തിന്റെ വെളിച്ചം പകര്‍ന്ന് സവിശേഷമായി ആഘോഷിച്ചു.

സന്തോഷം പങ്കുവയ്ക്കലാണ് യഥാര്‍ത്ഥ സ്‌നേഹമെന്ന സന്ദേശവുമായി തേവരയിലെ ബെഥ്‌സെയ്ത പുനരധിവാസ കേന്ദ്രത്തിലായിരുന്നു പരിപാടി. വാലന്റൈന്‍ ദിനത്തില്‍ ഉപാധികളില്ലാത്ത സ്‌നേഹം പങ്കുവയ്ക്കുകയായിരുന്നു ലക്ഷ്യം.

ദിവസം മുഴുവന്‍ നീണ്ട ആഘോഷത്തില്‍ വിനോദ പരിപാടികള്‍ക്കൊപ്പം കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ കലയിലും കരവിരുതിലും മികവുകള്‍ പുറത്തെടുത്തു. പെണ്‍കുട്ടികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍ സന്ദര്‍ശകര്‍ക്ക് വിറ്റു. അവരുടെ സര്‍ഗാത്മകമായ കഴിവുകള്‍ വികസിപ്പിച്ച് ആത്മവിശ്വാസം പകരുകയായിരുന്നു കീസ് ഹോട്ടലിന്റെ ലക്ഷ്യം. വിനോദ പരിപാടികള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിഭവങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ ആഘോഷത്തിന് മാറ്റു കൂടി.

വാലന്റൈന്‍ ദിനം സ്‌നേഹത്തിന്റെ ആഘോഷമാണ്. ഇതിന്റെ ഭാഗമായി ബെഥ്‌സെയ്ത പുനരധിവാസ കേന്ദ്രം സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ കീസ് ഹോട്ടല്‍ അഭിമാനിക്കുന്നുവെന്നും ഇവിടുത്തെ കുട്ടികളുടെ ആഘോഷം സന്തോഷം പകരുന്നുവെന്നും അവര്‍ എന്നും ഓര്‍മിക്കുന്ന ദിനമായിരിക്കും ഇതെന്നും കീസ് ഹോട്ടല്‍സ് ഓപ്പറേണല്‍ മേധാവി റോഷന്‍ ഉചില്‍ പറഞ്ഞു.

തേവരയിലെ കോന്തുരുത്തിയിലുള്ള ബെഥ്‌സെയ്ത പുനരധിവാസ കേന്ദ്രം 1990ല്‍ സ്ഥാപിച്ചതാണ്. കന്യാസ്ത്രീകള്‍ നടത്തി വരുന്ന ഈ സ്ഥാപനത്തില്‍ സമൂഹത്തിലെ നിര്‍ധനരായ ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്ക് പുനരധിവാസവും തൊഴില്‍ പരിശീലനവും നല്‍കി വരുന്നു.

Comments

comments

Categories: More