അയര്‍ലന്‍ഡ് വിദ്യാഭ്യാസ മേള 21 ന്

അയര്‍ലന്‍ഡ് വിദ്യാഭ്യാസ മേള 21 ന്

കൊച്ചി: ഈമാസം 21 ന് മറൈന്‍ഡ്രൈവ് ഗേറ്റ്‌വേ ഹോട്ടലില്‍ നടക്കുന്ന അയര്‍ലന്‍ഡ് വിദ്യാഭ്യാസമേളയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു.20 ഐറിഷ് കോളജുകളും സര്‍വകലാശാലകളും മേളയില്‍ പങ്കെടുക്കും. നൂറുകണക്കിന് സ്‌കോളര്‍ഷിപ്പുകളാണ് അയര്‍ലന്‍ഡ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉള്ളത്.

വിദ്യാഭ്യാസത്തിനുശേഷം രണ്ടുകൊല്ലത്തെ സ്റ്റഡി-വര്‍ക്ക് വിസയാണ് മറ്റൊരു ആകര്‍ഷണം. അന്താരാഷ്ട്ര അംഗീകാരമുള്ള അയര്‍ലന്‍ഡിലെ ബിരുദങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പ്രിയങ്കരമാണ്. 21 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകുന്നേരം ആറുവരെയാണ് വിദ്യാഭ്യാസ മേള.

അയര്‍ലന്‍ഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശയവിനിമയം നടത്താനും വിദ്യാര്‍ത്ഥികള്‍ക്ക് വിസ സംബന്ധമായ സംശയ നിവാരണത്തിന് പ്രത്യേക വിസ അസിസ്റ്റന്‍സ് ഡസ്‌ക്കും ഒരുക്കിയിട്ടുണ്ട്.

Comments

comments

Categories: Education