ചാന്ദ്ര ധൂളിയാല്‍ പെയിന്റ് ചെയ്‌തൊരു ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ക്കീരി

ചാന്ദ്ര ധൂളിയാല്‍ പെയിന്റ് ചെയ്‌തൊരു ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ക്കീരി

അതാണെന്റെ ആഗ്രഹമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ് സിംഗ്

ഫ്‌ളോറിഡ : ഇന്ത്യന്‍ അമേരിക്കനായ ക്രിസ് സിംഗ് 3.2 മില്യണ്‍ ഡോളര്‍ (20 കോടി രൂപ) വില വരുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ക്കീരിയില്‍ 4 മില്യണ്‍ ഡോളര്‍ (25 കോടി രൂപ) ചെലവഴിച്ച് ചാന്ദ്ര ധൂളി കലര്‍ന്ന പെയിന്റ് ചെയ്യിക്കും. ആഗ്രഹപൂര്‍ത്തീകരണത്തിന് ചന്ദ്രനില്‍നിന്നുള്ള അസംസ്‌കൃത വസ്തു ക്രിസ് സിംഗ് സമ്പാദിച്ചുകഴിഞ്ഞു. 20 കോടി രൂപ വില വരുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ക്കീരിയില്‍ 25 കോടി രൂപ ചെലവഴിച്ച് ചാന്ദ്ര ധൂളി അടങ്ങിയ പെയിന്റ് ചെയ്യിക്കുമെന്നും ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്നും ക്രിസ് സിംഗ് പറഞ്ഞു.

ആകെ 150 യൂണിറ്റ് വല്‍ക്കീരി നിര്‍മ്മിക്കാനാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ തീരുമാനിച്ചിരിക്കുന്നത്. 20 കോടി രൂപയാണ് കാറിന് വില. ഈ കാറിലാണ് 25 കോടി രൂപ ചെലവഴിച്ച് ചന്ദ്രനില്‍നിന്നുള്ള പാറപ്പൊടി അടങ്ങിയ പെയിന്റ് പൂശുന്നത്. ഇതിനായി ചന്ദ്രനിലെ പാറക്കഷ്ണം ക്രിസ് സിംഗ് നേടിയെടുത്തിട്ടുണ്ട്. ക്രിസ് സിംഗിനായി പ്രത്യേകം നിര്‍മ്മിക്കുന്ന വല്‍ക്കീരിയില്‍ ഈ പാറ പൊടിച്ചുള്ള പൊടി ഉള്‍പ്പെടുത്തിയ ലൂണാര്‍ റെഡ് പെയിന്റ് ഉപയോഗിക്കും.

2016 ജൂലൈയിലാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ക്കീരി ആദ്യം അനാവരണം ചെയ്യുന്നത്. പ്രധാനമായും ട്രാക്ക് ഉപയോഗത്തിനുള്ള ഹൈപ്പര്‍കാറാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ക്കീരി. ആയിരത്തിലധികം കുതിരശക്തി പുറപ്പെടുവിക്കുന്ന എന്‍ജിനിലാണ് കാര്‍ വരുന്നത്. ചന്ദ്രനിലെ പാറക്കഷ്ണം എവിടെനിന്ന് വാങ്ങിയെന്നോ ഭാരം എത്രയെന്നോ ചെലവായ തുകയോ ഒന്നും വെളിപ്പെടുത്തില്ലെന്ന് ക്രിസ് സിംഗ് പറഞ്ഞു. എന്നാല്‍ ഏകദേശം 25 കോടി രൂപ വില വരുമെന്നാണ് കണക്കുകൂട്ടുന്നത്. കാറിന്റെ വിലയേക്കാള്‍ അഞ്ച് കോടി രൂപ അധികം.

ഫ്‌ളോറിഡയില്‍ താമസിക്കുന്ന ബിസിനസ്സുകാരനായ ക്രിസ് സിംഗ് ആരെയും അസൂയപ്പെടുത്തുന്ന കാര്‍ ശേഖരത്തിന്റെ ഉടമയാണ്. 25 കോടി രൂപ വില വരുന്ന ലംബോര്‍ഗിനി വെനീനോയുടെ ആകെയുള്ള മൂന്ന് ഉടമകളില്‍ ഒരാളാണ് അദ്ദേഹം. 19 കോടി രൂപ വിലയുള്ള ഒരേയൊരു കോനിഗ്‌സെഗ് അഗീറ എക്‌സ്എസ്സും ക്രിസ് സിംഗിന്റെ ഗാരേജിലുണ്ട്.

20 കോടി രൂപ വില വരുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ക്കീരിയില്‍ 25 കോടി രൂപ ചെലവഴിച്ച് ചാന്ദ്ര ധൂളി കലര്‍ന്ന പെയിന്റ് ചെയ്യിക്കും

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റോള്‍സ് റോയ്‌സ് ‘ഗോസ്റ്റ് എലഗന്‍സ്’ എന്ന കസ്റ്റം-ജോബ് കാറില്‍ വജ്രപ്പൊടി ഉപയോഗിച്ചുള്ള പെയിന്റ് പൂശിയിരുന്നു. കസ്റ്റം കാറായതിനാല്‍ റോള്‍സ് റോയ്‌സ് അതിന്റെ വില വെളിപ്പെടുത്തിയിരുന്നില്ല. ഇതുവരെ ഏതെങ്കിലുമൊരു കാറില്‍ നടത്തിയ ഏറ്റവും ചെലവേറിയ പെയിന്റിംഗാണെന്ന് മാത്രം സമ്മതിച്ചു. അതിനാല്‍ ഗോസ്റ്റ് ‘ഡയമണ്ട് സ്റ്റാര്‍ഡസ്റ്റിന്റെ’ വില നമ്മള്‍ അറിയാതെപോയി. എന്നാല്‍ ക്രിസ് സിംഗിനുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ക്കീരിയുടെ വില 45 കോടി രൂപയായിരിക്കും. ആ തരത്തിലുള്ള പെയിന്റാണ് ഉപയോഗിക്കുന്നത്.

Comments

comments

Categories: Auto