കിന്‍ഫ്ര സ്‌പൈസസ് പാര്‍ക്കിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചു

കിന്‍ഫ്ര സ്‌പൈസസ് പാര്‍ക്കിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചു

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ എംഎസ്എംഇ മന്ത്രാലയത്തിന്റെ ധനസഹായത്തോടു കൂടി ഇടുക്കിജില്ലയിലെതൊടുപുഴയില്‍ കിന്‍ഫ്ര ആരംഭിക്കുവാനുദ്ദേശിക്കുന്ന കിന്‍ഫ്ര സ്‌പൈസസ് പാര്‍ക്കിന് കേന്ദ്രസര്‍ക്കാരിന്റെ തത്വത്തിലുള്ള അനുമതിലഭിച്ചു.

പ്രോസസിംഗ്‌സോണ്‍, ക്വാളിറ്റിസോണ്‍, വാല്യുഅഡീഷന്‍സോണ്‍ എന്നിങ്ങനെ വിവിധ സോണുകളായാണ് പദ്ധതി നടപ്പിലാക്കുവാനുദ്ദേശിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മൈക്രോ സ്‌മോള്‍ എന്റര്‍പ്രൈസസ് ക്ലസ്റ്റര്‍ ഡവലപ്പ്‌മെന്റ് പദ്ധതി പ്രകാരം പദ്ധതിക്ക് ധനസഹായം ലഭിക്കും.

കേരളമാണ് സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യയില്‍ തന്നെ ഒന്നാമത്. കുരുമുളക്, ഏലം, ചുക്ക്, മഞ്ഞള്‍ എന്നിവ കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുത്. ഏകദേശം 14014കോടി രൂപയുടെ സുഗന്ധവ്യജ്ഞനങ്ങളാണ് 2015-16 കാലഘട്ടങ്ങളില്‍ ഇന്ത്യയില്‍നിന്നും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഇതില്‍ 139865 ടണ്‍ സുഗന്ധദ്രവ്യങ്ങള്‍ കേരളത്തില്‍ നിന്നാണ്. 2015-16ല്‍ ഇന്ത്യയില്‍ ആകെ ഉല്‍പ്പാദിപ്പിച്ച 57,000 ടണ്‍ കുരുമുളകില്‍ 20,000ടണ്‍ കുരുമുളകും കേരളത്തില്‍ നിന്നാണ്. ഇന്ത്യയിലെ ആകെ ഏലം ഉല്‍പ്പാദനം ഏതാണ്ട് 17990ടണ്‍ ആണ്. അതില്‍15650ടണ്‍ ഏലവും കേരളത്തിലാണ് ഉല്‍പ്പാദിപ്പിച്ചത്.

കിന്‍ഫ്ര സ്‌പൈസസ് പാര്‍ക്കിന്റെ ആകെ പദ്ധതി ചെലവ് സ്ഥലവില കൂടാതെ12.50കോടി രൂപയാണ്. ഇതില്‍ 6കോടിരൂപ കേന്ദസര്‍ക്കാര്‍ ഗ്രാന്റ് ആയിനല്‍കും. ബാക്കിയുള്ളതുക സംസ്ഥാന സര്‍ക്കാര്‍വഹിക്കും. 2കൊല്ലം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുത്. 50സെന്റും 100സെന്റും ആയുള്ള 20പ്ലോട്ടുകളിലായിട്ടായിരിക്കും യൂണിറ്റുകള്‍ ആരംഭിക്കുക. അതിനുവേണ്ട ജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ കിന്‍ഫ്ര ഒരുക്കി വ്യവസായ സംരംഭകര്‍ക്ക് നല്‍കും.

Comments

comments

Categories: Business & Economy