ഇന്ത്യയില്‍ ഉല്‍പ്പാദന പ്ലാന്റ് സ്ഥാപിക്കാന്‍ ഫുജിറ്റ്‌സു ജനറല്‍

ഇന്ത്യയില്‍ ഉല്‍പ്പാദന പ്ലാന്റ് സ്ഥാപിക്കാന്‍ ഫുജിറ്റ്‌സു ജനറല്‍

ഇന്ത്യയില്‍ ഉല്‍പ്പാദന പ്ലാന്റ് സ്ഥാപിക്കാന്‍ ജാപ്പനീസ് എയര്‍കണ്ടീഷണര്‍ നിര്‍മാതാക്കളായ ഫുജിറ്റ്‌സു ജനറല്‍ പദ്ധതിയിടുന്നു. 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപമായിരിക്കും ഇതിനായി നടത്തുക. ആഗോളതലത്തില്‍ ഉല്‍പ്പാദന പ്ലാന്റുകളും ഓട്ടോമേഷനും ആര്‍ആന്‍ഡ്ഡി സെന്ററുകളും സ്ഥാപിക്കുന്നതിന് വകയിരുത്തിയ ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന്റെ ഭാഗമായുള്ളതാണ് ഇന്ത്യയിലെ വിപുലീകരണം.

ആദ്യഘട്ടത്തില്‍ ആഭ്യന്തര വിപണിക്കായി കസ്റ്റമൈസ്ഡ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാണ് ഇന്ത്യയിലെ നിര്‍ദ്ദിഷ്ട പ്ലാന്റ് വഴി ലക്ഷ്യമിടുന്നത്. അടുത്ത മൂന്ന് നാലു വര്‍ഷത്തില്‍ ഇന്ത്യയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ നീക്കമുണ്ടെന്നും നിര്‍ദേശം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെന്നും ഫുജിറ്റ്‌സു ജനറല്‍ പ്രസിഡന്റ് എറ്റ്‌സുറൊ സെയ്‌തൊ പറഞ്ഞു. നിലവില്‍ തായ്‌ലന്‍ഡിലുള്ള ഫാക്റ്ററിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന എയര്‍കണ്ടീഷണറുകളാണ് ഫുജിറ്റ്‌സു ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത്. 1500 കോടി രൂപയായിരുന്നു അവസാന സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വിറ്റുവരവ്.

Comments

comments

Categories: Business & Economy