ഡെല്‍ഹിയില്‍ ഭവനപദ്ധതി സ്ഥാപിക്കാന്‍ ഡിഎല്‍എഫും – ജിഐസിയും കൈകോര്‍ക്കുന്നു

ഡെല്‍ഹിയില്‍ ഭവനപദ്ധതി സ്ഥാപിക്കാന്‍ ഡിഎല്‍എഫും – ജിഐസിയും കൈകോര്‍ക്കുന്നു

മുംബൈ: സിംഗപ്പൂര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് ജിഐസിയും റിയല്‍റ്റി ഡെവലപ്പറായ ഡിഎല്‍എഫും സെന്‍ട്രല്‍ ഡെല്‍ഹിയില്‍ വമ്പന്‍ ഭവനനിര്‍മാണ പദ്ധതി സ്ഥാപിക്കുന്നു. ഏഴ് മില്യണ്‍ സ്‌ക്വയര്‍ഫീറ്റിന്റെ വിറ്റഴിക്കാവുന്ന ഏരിയ ഉള്‍പ്പെടുന്നതാണ് പ്രൊജക്റ്റ്. സെന്‍ട്രല്‍ ഡെല്‍ഹിക്കു സമീപം മോട്ടി നഗറിലാണ് പദ്ധതി നടപ്പാക്കുക.

ശ്രീറാം കണ്‍സോളിഡേറ്റഡില്‍ നിന്നും ലോഹ്യ ഗ്രൂപ്പില്‍ നിന്നുമായി മോട്ടി നഗറിലെ രണ്ടു പ്ലോട്ടു തിരിച്ച ഭൂമികള്‍ (38 ഏക്കര്‍) 2007ല്‍ ഡിഎല്‍എഫ് സ്വന്തമാക്കിയിരുന്നു. സ്വതന്ത്ര ഭാരത് മില്‍സ് ആന്‍ഡ് ഡിസിഎം മില്‍സ് എന്നറിയപ്പെടുന്ന രണ്ട് ഭൂമികള്‍ക്കായി 1582 കോടി രൂപ ഡിഎല്‍എഫ് ചെലവിട്ടു. ഇവിടെ ഒരു കൊമേഴ്‌സ്യല്‍ ടവറും റെസിഡന്‍ഷ്യല്‍ പ്രൊജക്റ്റായ കാപ്പിറ്റല്‍ ഗ്രീന്‍സിന്റെ മൂന്നു ഘട്ടങ്ങളും ഡിഎല്‍എഫ് നിലവില്‍ വികസിപ്പിച്ചുകഴിഞ്ഞു. ഡിഎല്‍എഫിന്റെ പുതു ബിസിനസ് മാതൃകയായ റെഡി ടു മൂവ് ഇന്‍ ഹോം വിഭാഗത്തിലായിരിക്കും ഇപ്പോഴത്തെ പദ്ധതി.

ഈ പ്ലോട്ടുകളില്‍ റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പദ്ധതികള്‍ വികസിപ്പിക്കുന്നതിന് രണ്ട് സംയുക്ത സംരംഭങ്ങള്‍ സ്ഥാപിക്കാന്‍ ഡിഎല്‍എഫും ജിഐസിയും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇരു വെഞ്ച്വറുകള്‍ക്കുമായി ജിഐസി 1990 കോടി രൂപ നിക്ഷേപിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
അനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമത്തിലാണ് പദ്ധതിയിപ്പോഴെന്ന് ഡിഎല്‍എഫിലെ മുതിര്‍ന്ന ഫിനാന്‍സ് എക്‌സിക്യൂട്ടിവ് പറഞ്ഞു. അടുത്ത മൂന്ന്-നാലു വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

റെന്റല്‍ വിഭാഗമായ ഡിഎല്‍എഫ് സൈബര്‍ സിറ്റി ഡെവലപ്പേഴ്‌സ് ലിമിറ്റഡിലെ (ഡിസിസിഡിഎല്‍) 33.34 ശതമാനം ഓഹരികള്‍ ഡിഎല്‍എഫ് ജിഐസിക്ക് 8956 കോടി രൂപയ്ക്ക് വിറ്റിരുന്നു. ഡിസംബര്‍ 26നാണ് ഈ ഇടപാട് പൂര്‍ണമായത്. ഡിഎല്‍എഫിന് നിലവില്‍ ഡിസിസിഡിഎല്ലില്‍ 66.66 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

 

Comments

comments

Categories: Business & Economy