പ്രമേഹം: ഡാബര്‍ ഗ്ലൈകോഡാബ് ടാബ്‌ലെറ്റുകള്‍ പുറത്തിറക്കി

പ്രമേഹം: ഡാബര്‍ ഗ്ലൈകോഡാബ് ടാബ്‌ലെറ്റുകള്‍ പുറത്തിറക്കി

കൊച്ചി: ഡാബര്‍ ഇന്ത്യ ഡാബര്‍ ഗ്ലൈകോ ഡാബ് ടാബ്ലെറ്റുകള്‍ (ആയുഷ് 82) പുറത്തിറക്കി. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയത്തിലെ സിസിആര്‍എഎസുമായി സഹകരിച്ചാണിതു പുറത്തിറക്കുന്നത്.

പ്രമേഹത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ വികസിപ്പിച്ചെടുത്ത ഒരു ആധുനിക ഉല്‍പ്പന്നമാണ് ഡാബര്‍ ഗ്ലൈകോഡാബ് ടാബ്ലെറ്റുകള്‍. നിരവധി ക്ലിനിക്കല്‍ പഠനങ്ങളുടേയും ശാസ്ത്രീയ പരീക്ഷണങ്ങളുടേയും പിന്തുണയോടെയാണ് ഇതു പുറത്തിറക്കുന്നത്. മധുമേഹയുമൊത്തു (നോണ്‍ ഇന്‍സുലിന്‍ ഡെപന്റഡ് ഡയബറ്റിക് മെലിറ്റസ്, എന്‍ഐഡിഡിഎം)നടത്തിയ ക്ലിനിക്കല്‍ പഠനം ഡാബര്‍ ഗ്ലൈകോഡാബ് ടാബ്ലറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ സഹായിക്കുന്നു എന്നും 24 ആഴ്ചത്തെ ചികില്‍സയ്ക്കു ശേഷം പ്രമേഹ സ്ഥിതിയില്‍ മെച്ചപ്പെട്ട നിലയുണ്ടാക്കാന്‍ സഹായിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഡാബര്‍ എപ്പോഴും കൃത്യമായ ആയുര്‍വേദ രേഖകളുടെ അടിസ്ഥാനത്തില്‍ സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണത്തിലാണ് ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഡാബര്‍ ഇന്ത്യയുടെ എത്തിക്കല്‍സ് വിപണന വിഭാഗം മേധാവി ഡോ. ദുര്‍ഗാ പ്രസാദ് വെലിദിന്ദി ചൂണ്ടിക്കാട്ടി. പകര്‍ച്ച വ്യാധിയല്ലാതെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന രോഗമായ പ്രമേഹത്തിനെതിരെ പൊരുതുന്നതിനാണ് തങ്ങളുടെ വിപ്ലവകരമായ ഉല്‍പ്പന്നമായ ഡാബര്‍ ഗ്ലൈകോഡാബ് ടാബ്ലറ്റുകള്‍ സഹായകമാകുക എന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള മൂന്നു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2015 ലെ കണക്കു പ്രകാരം 69.1 ദശലക്ഷം പ്രമേഹ രോഗികളാണിവിടെയുള്ളത്. ഇതിന്റെ എണ്ണം വര്‍ധിക്കുന്നതോടെ സമഗ്രമായ ചികില്‍സയ്ക്കായി ആയുര്‍വേദത്തെ ആശ്രയിക്കുകയാണ്. ആയുര്‍വേദത്തിന്റേയും ശാസ്ത്രത്തിന്റേയും പിന്തുണയോടെയാണ് ഗ്ലൈകോഡാബ് ടാബ്ലെറ്റുകള്‍ വികസിപ്പിച്ചെടുത്തത്. പ്രമേഹത്തെ പരാജയപ്പെടുത്തുവാനുള്ള ഔഷധ സസ്യങ്ങളുടെ മികച്ച ഒരു ചേരുവയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy