ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ്; ഫ്രീ ട്രയല്‍ റണ്‍ തുടങ്ങുന്നു

ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ്; ഫ്രീ ട്രയല്‍ റണ്‍ തുടങ്ങുന്നു

ദുബായ്: ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) തങ്ങളുടെ നൂതനാത്മകമായ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസിന്റെ പരീക്ഷണഓട്ടം തുടങ്ങുന്നു. അടുത്ത മൂന്ന് മാസത്തേക്കാണ് ട്രയല്‍ റണ്‍ നടത്തുന്നത്. അല്‍ ബര്‍ഷ, അല്‍ വാര്‍ഖാ മേഖലകളിലാണ് ബസിന്റെ പരീക്ഷണ ഓട്ടം നടക്കുന്നത്.

ആപ്പ് അധിഷ്ഠിത ബസ് സേവനമാണിത്. ഉപയോക്താവിന് ആപ്പിലൂടെ ബസ് ബുക്ക് ചെയ്ത് ഏറ്റവും അടുത്തിള്ള പൊതുഗതാഗത പോയ്ന്റിലേക്ക് പോകാവുന്നതാണ്. പ്രധാനമായും മെട്രോ സ്‌റ്റേഷനുകളും മറ്റുമാണ് ഉദ്ദേശിക്കുന്നത്.

തുടക്കത്തില്‍ ആറ് ബസുകളെയാണ് ഇതിനായി ഇരു മേഖലകളിലും വിന്യസിക്കുന്നത്. 18 പേര്‍ക്കാണ് ബസില്‍ ഇരിക്കാന്‍ സൗകര്യമുള്ളത്.

Comments

comments

Categories: Arabia