മൈക്രോസോഫ്റ്റിനെ മറികടന്ന് ആമസോണ്‍ മൂല്യമേറിയ മൂന്നാമത്തെ കമ്പനിയായി

മൈക്രോസോഫ്റ്റിനെ മറികടന്ന് ആമസോണ്‍ മൂല്യമേറിയ മൂന്നാമത്തെ കമ്പനിയായി

702.5 ബില്യന്‍ ഡോളര്‍ വിപണി മൂല്യം കൈവരിച്ച ആമസോണ്‍ ലോകത്തിലെ ഏറ്റവും മൂല്യമേറിയ മൂന്നാമത്തെ കമ്പനിയായി. 699.2 ബില്യന്‍ ഡോളര്‍ വിപണി മൂല്യമുള്ള മൈക്രോസോഫ്റ്റിനെ പിന്തള്ളിയാണ് ആമസോണ്‍ മൂന്നാം സ്ഥാനത്തേയ്ക്ക് എത്തിയത്. ഫെബ്രുവരി 14 ന് ആമസോണിന്റെ ഓഹരി വില 2.6 ശതമാനം വര്‍ദ്ധിച്ചതോടെയാണ് ആമസോണ്‍ മൂന്നാം സ്ഥാനം കൈവരിച്ചത്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആപ്പിളും ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റുമാണ് ഇനി ആമസോണിന്റെ മുന്‍പിലുള്ളത്. 745.1 ബില്യന്‍ ഡോളറിന്റെ മൂല്യമാണ് ആല്‍ഫബെറ്റിനുള്ളത്. 521.5 ബില്യന്‍ ഡോളറാണ് ആപ്പിളിന്റെ മൂല്യം.മൈക്രോസോഫ്റ്റിന്റെ സ്ഥാനം ഇപ്പോള്‍ നാലാമതാണ്.ചൈനീസ് കമ്പനിയായ ടെന്‍സെന്റ്, ഫേസ്ബുക്ക് എന്നിവരാണ് അഞ്ചും ആറും സ്ഥാനത്തുള്ളവര്‍. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ ആറ് സ്ഥാനങ്ങളലങ്കരിക്കുന്നത് ടെക്‌നോളജി കമ്പനികളാണെന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ ആമസോണ്‍ 73 ശതമാനം വളര്‍ച്ച കൈവരിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ ധനികനായ വ്യക്തിയായി ആമസോണിന്റെ സിഇഒയായ ജെഫ് ബെസോസ് മാറിയിരുന്നു. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ മറികടന്നായിരുന്നു ബെസോസ് ഒന്നാമതെത്തിയത്. ബെസോസിന്റെ ആസ്തി 105 ബില്യന്‍ ഡോളറും, ബില്‍ ഗേറ്റ്‌സിന്റേത് 93.3 ബില്യന്‍ ഡോളറുമാണ്.വിപണിമൂല്യത്തിന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റിനെ പിന്തള്ളിയെങ്കിലും ക്ലൗഡ് കംപ്യൂട്ടിങില്‍ ഇനി ശക്തമായ മത്സരം ആമസോണ്‍ നേരിടാന്‍ പോകുന്നത് മൈക്രോസോഫ്റ്റില്‍നിന്നായിരിക്കും.

Comments

comments

Categories: Business & Economy
Tags: Amazon, Microsoft