ലിറ്റില്‍മോര്‍ നിക്ഷേപം സമാഹരിച്ചു

ലിറ്റില്‍മോര്‍ നിക്ഷേപം സമാഹരിച്ചു

ചെന്നൈ: എജുടെക് സ്റ്റാര്‍ട്ടപ്പ് ലിറ്റില്‍മോര്‍ സെന്‍ട്രത്തിന്റെ സ്വകാര്യ ഇക്വിറ്റി വിഭാഗമായ കല്‍പവൃക്ഷില്‍ നിന്നും മൂന്നു ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. ചെന്നൈ, സിംഗപ്പൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് തെക്കു കിഴക്കന്‍ ഏഷ്യയിലെക്കും മിഡില്‍ ഈസ്റ്റിലേക്കും സേവനം വ്യാപിപ്പിക്കാനും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയായിരിക്കും തുക വിനിയോഗിക്കുക.

2010 ല്‍ പ്രവര്‍ത്തനമാരംഭിച്ച ലിറ്റില്‍മോര്‍ ഓണ്‍ലൈന്‍ വഴിയുള്ള പേപ്പര്‍ലെസ് ഡിസ്‌ക്രിപ്റ്റീവ് പരീക്ഷകള്‍ നടത്തുന്നതിനുള്ള ഡിജിറ്റല്‍ സേവനങ്ങളാണ് നല്‍കുന്നത്. ഡിജിറ്റല്‍ പരീക്ഷകള്‍ നടത്താന്‍ സഹായിക്കുന്ന റൈറ്റിംഗ് ടാബ്‌ലെറ്റ്, ഡിജിതാല്‍, പെക്‌സാ എന്ന ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ എന്നിവയെല്ലാം ലിറ്റില്‍മോര്‍ വികസിപ്പിച്ച ഉല്‍പ്പന്നങ്ങളാണ്. എഴുത്തു പരീക്ഷകള്‍ സംഘടിപ്പിക്കുകയെന്നുള്ളതാണ് ഇന്ത്യയിലെ സര്‍വകലാശാലകള്‍ നേരിടുന്ന വലിയ വെല്ലുവിൡകളിലൊന്നാണ് ലിറ്റില്‍മോര്‍ ചീഫ് ടെക്‌നോളജി ഓഫീസറും സഹസ്ഥാപകനുമായ ശ്രീകാന്ത് ഗണേശന്‍ അഭിപ്രായപ്പെട്ടത്.

Comments

comments

Categories: Business & Economy