ബിസിനസുകള്‍ക്കും സംഘടനകള്‍ക്കുമായി കമ്യൂണിറ്റി ഹെല്‍പ് തുറന്ന് ഫേസ്ബുക്ക്

ബിസിനസുകള്‍ക്കും സംഘടനകള്‍ക്കുമായി കമ്യൂണിറ്റി ഹെല്‍പ് തുറന്ന് ഫേസ്ബുക്ക്

സാന്‍ ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിന്റെ കമ്യൂണിറ്റി ഹെല്‍പ് ഫീച്ചറില്‍ ബിസിനസ് സ്ഥാപനങ്ങളെയും സംഘടനകളെയും ഉള്‍പ്പെടുത്തി. ഒരു പ്രശ്‌നത്തില്‍ നിന്നു പുറത്തുകടക്കാന്‍ ആവശ്യമായ നിര്‍ണായക വിവരങ്ങളും സേവനങ്ങളും ഇതിലൂടെ നല്‍കാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും കഴിയും. ഒരു പ്രതിസന്ധിക്കുശേഷം ഭക്ഷണം, താമസസൗകര്യം, ഗതാഗതം തുടങ്ങിയ വിഷയങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് സഹായം നല്‍കുന്നതിനും സ്വീകരിക്കുന്നതിനുമായി കമ്പനിയുടെ സേഫ്റ്റി ചെക് സിസ്റ്റത്തിനോടനുബന്ധിച്ച് ഒരു വര്‍ഷം മുമ്പാണ് കമ്യൂണിറ്റി ഹെല്‍പ് ഫീച്ചര്‍ ഫേസ്ബുക്ക് ആരംഭിക്കുന്നത്.

‘ജനങ്ങള്‍ ജനങ്ങളെ സഹായിക്കുന്നത് ഈ സേവനത്തിന്റെ ഒരു വശം മാത്രമാണ്. ഒരു പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യത്തില്‍ സമൂഹങ്ങളെ പഴയ നിലയിലേക്ക് മടക്കികൊണ്ടുവരുന്നതില്‍ ബിസിനസുകളും സംഘടനകളും നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. കമ്യൂണിറ്റി ഹെല്‍പ് സേവനത്തില്‍ ബിസിനസുകള്‍ക്കും സംഘടനകള്‍ക്കും സ്ഥാനം നല്‍കുന്നത് പ്രതിസന്ധിയിലകപ്പെട്ട സമൂഹങ്ങളിലേക്ക് എത്തിച്ചേരാനുള്ള പുതിയ വഴി അവര്‍ക്കു മുമ്പില്‍ തുറക്കും.’- ഫേസ്ബുക്കിന്റെ പ്രൊഡക്റ്റ് ലീഡ് ഫോര്‍ സോഷ്യല്‍ ഗുഡ് ആശ ശര്‍മ അഭിപ്രായപ്പെട്ടു.

ഡയറക്റ്റ് റിലീഫ്, ലിഫ്റ്റ്, ചേസ്, ഫീഡിംഗ് അമേരിക്ക, ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോര്‍പ്, ദ കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറെസ്ട്രി, ഫയര്‍, സേവ് ദ ചില്‍ഡ്രണ്‍ തുടങ്ങിയ ബിസിനസ്/സംഘടനകളുടെ പേജില്‍ ഫേസ്ബുക്ക് കമ്യൂണിറ്റി ഹെല്‍പ് ഫീച്ചര്‍ ആരംഭിച്ചിട്ടുണ്ട്. വരും ആഴ്ച്ചകളില്‍ കൂടുതല്‍ പേജുകളില്‍ ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

Comments

comments

Categories: Business & Economy