എഫ് 750 ജിഎസ്, എഫ് 850 ജിഎസ് അവതരിപ്പിച്ചു

എഫ് 750 ജിഎസ്, എഫ് 850 ജിഎസ് അവതരിപ്പിച്ചു

ബിഎംഡബ്ല്യു മോട്ടോറാഡിന്റെ മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ ബൈക്കുകള്‍

ഗ്രേറ്റര്‍ നോയ്ഡ : ഓട്ടോ എക്‌സ്‌പോയില്‍ എഫ് 750 ജിഎസ്, എഫ് 850 ജിഎസ് എന്നീ രണ്ട് മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ ബൈക്കുകള്‍ ബിഎംഡബ്ല്യു മോട്ടോറാഡ് പുറത്തിറക്കി. എഫ് 750 ജിഎസ്സിന് 12.20 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. എഫ് 850 ജിഎസ്സിന് 13.70 ലക്ഷം രൂപയും. ബൈക്കുകളുടെ ബുക്കിംഗ് ബിഎംഡബ്ല്യു മോട്ടോറാഡ് സ്വീകരിച്ചുതുടങ്ങി. ഈ വര്‍ഷം ജൂലൈ മുതല്‍ ഡെലിവറി ആരംഭിക്കും.

രണ്ട് ബൈക്കുകള്‍ക്കും പുതിയ 853 സിസി, പാരലല്‍-ട്വിന്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ട്യൂണിംഗ് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ രണ്ട് ബൈക്കുകളും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കും. ഇരു ബൈക്കുകളും പൂര്‍ണ്ണമായും അസ്സംബ്ള്‍ ചെയ്തശേഷം (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് അറിയിച്ചു. താരതമ്യേന ഭാരം കുറഞ്ഞതാണ് ഈ രണ്ട് ബൈക്കുകള്‍.

270 ഡിഗ്രി ഫയറിംഗ് ഓര്‍ഡറുള്ളതാണ് പുതിയ 853 സിസി, പാരലല്‍-ട്വിന്‍ എന്‍ജിന്‍. രണ്ട് ബാലന്‍സര്‍ ഷാഫ്റ്റുകള്‍ നല്‍കിയിട്ടുണ്ട്. എഫ് 750 ജിഎസ്സിലെ എന്‍ജിന്‍ 77 ബിഎച്ച്പി കരുത്തും 83 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുംവിധം ട്യൂണ്‍ ചെയ്തിരിക്കുന്നു. എഫ് 850 ജിഎസ്സിലെ എന്‍ജിന്‍ 85 ബിഎച്ച്പി കരുത്തും 92 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എഫ് 750 ജിഎസ്സിന് അലോയ് വീലുകളാണെങ്കില്‍ എഫ് 850 ജിഎസ്സിന് നല്‍കിയത് വയര്‍ സ്‌പോക് വീലുകളാണ്.

എഫ് 750 ജിഎസ്സിന് 12.20 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. എഫ് 850 ജിഎസ്സിന് 13.70 ലക്ഷം രൂപ. ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി

ഓള്‍-ന്യൂ ഫ്രെയിം, സെമി-ആക്റ്റീവ് ഇലക്ട്രോണിക് സസ്‌പെന്‍ഷന്‍ ഓപ്ഷന്‍ സഹിതം പുതിയ സസ്‌പെന്‍ഷന്‍ സെറ്റപ്പ് എന്നിവ ഇരു ബൈക്കുകള്‍ക്കും ലഭിച്ചു. ബിഎംഡബ്ല്യു എഫ് 750 ജിഎസ്സിന് 204 കിലോഗ്രാം ഭാരവും എഫ് 850 ജിഎസ്സിന് 229 കിലോഗ്രാം ഭാരവും വരും. റൈഡ് ബൈ വയര്‍, റോഡ്, റെയ്ന്‍ എന്നീ രണ്ട് റൈഡിംഗ് മോഡുകള്‍ എന്നിവ സവിശേഷതകളാണ്. ഡൈനാമിക്, എന്‍ഡ്യൂറോ, എന്‍ഡ്യൂറോ പ്രോ എന്നീ റൈഡിംഗ് മോഡുകള്‍ ഓപ്ഷണല്‍ പാക്കേജാണ്.

Comments

comments

Categories: Auto