ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് 25 കോടി സമാഹരിക്കാനൊരുങ്ങുന്നു

ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് 25 കോടി സമാഹരിക്കാനൊരുങ്ങുന്നു

മുംബൈ: സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് വികസന പദ്ധതികള്‍ക്കായി 20-25 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനൊരുങ്ങുന്നു. കായിക താരങ്ങളായ പി വി സിന്ധു, രവീന്ദ്ര ജഡേജ തുടങ്ങിയവരെ മാനേജ് ചെയ്യുന്ന കമ്പനി ഇതു സംബന്ധിച്ച് നിക്ഷേപകരുമായി ചര്‍ച്ച നടത്തിവരികയാണ്.

കഴിഞ്ഞ വര്‍ഷം 100 കോടി രൂപയുടെ ബില്ലിംഗ് നേടിയ ബേസ്‌ലൈന്‍ അടുത്തിടെ 6.3 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചിരുന്നു. അടുത്തിടെ അണ്ടര്‍ 17 ഫിഫാ വേള്‍ഡ് കപ്പിനായുള്ള സ്‌പോണ്‍സര്‍ഷിപ്പ്് പണം ബേസ് ലൈന്‍ സമഹരിച്ചിരുന്നു. ചെന്നൈ സൂപ്പര്‍കിംഗ്‌സ്, ഗ്ലോബല്‍ ടെന്നീസ് സംഘടനയായ എടിപി, ബിയര്‍ സര്‍വൈവല്‍ അക്കാഡമി എന്നിവരുമായി ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബിന്റെ ലൈസന്‍സും ബേസ്‌ലൈന്‍ സ്വന്തമാക്കിയിട്ടുണ്ട്.

ക്രിക്കറ്റ്, ബാഡ്മിന്റണ്‍ പോലുള്ള ജനപ്രീതിയുള്ള കായികഇനങ്ങളില്‍ വളരെ ശക്തമായ സേവനമാണ് സ്ഥാപനം നല്‍കുന്നത്. കൂടുതല്‍ കായിക ഇനങ്ങളില്‍ നിര്‍ണായകമായ സാന്നിധ്യമറിയിക്കാന്‍ ശ്രമിച്ചുവരികയാണ്. പ്രമുഖ ദേശീയ കായിക സംഘടനകളുമായി ചേര്‍ന്ന് പുതിയ സ്‌പോര്‍ട്‌സിംഗ് ലീഗുകള്‍ ആരംഭിക്കാന്‍ പണം ആവശ്യമുള്ളവരെ കമ്പനി പിന്തുണയ്ക്കും-ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് എംഡി തുഹിന്‍ മിശ്ര പറഞ്ഞു. യുഎസ് വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനത്തിന്റെ പിന്തുണയോടെ 2014 ലാണ് ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

Comments

comments

Categories: Business & Economy