വേള്‍ഡ് കാര്‍ അവാര്‍ഡ് ഫൈനലിസ്റ്റുകളില്‍ സ്വിഫ്റ്റ്, വെലാര്‍, ലീഫ്

വേള്‍ഡ് കാര്‍ അവാര്‍ഡ് ഫൈനലിസ്റ്റുകളില്‍ സ്വിഫ്റ്റ്, വെലാര്‍, ലീഫ്

വേള്‍ഡ് അര്‍ബന്‍ കാര്‍ വിഭാഗത്തിലാണ് സുസുകി സ്വിഫ്റ്റിനെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്

ജനീവ : ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ അവാര്‍ഡുകളുടെ ഓരോ വിഭാഗത്തിലെയും ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെപോലെ ഇത്തവണയും നിരവധി എസ്‌യുവികള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളില്‍നിന്നുള്ള കൂടുതല്‍ ബ്രാന്‍ഡുകളെയും ഫൈനലിസ്റ്റുകളില്‍ കാണാം. അതേസമയം കൊറിയന്‍ ബ്രാന്‍ഡുകള്‍ക്കാണ് ആധിപത്യം.

ആല്‍ഫ റോമിയോ ഗിലിയ, ബിഎംഡബ്ല്യു എക്‌സ്3, കിയ സ്റ്റിംഗര്‍, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, മസ്ദ സിഎക്‌സ്-5, നിസ്സാന്‍ ലീഫ്, റേഞ്ച് റോവര്‍ വെലാര്‍, ടൊയോട്ട കാമ്‌റി, ഫോക്‌സ്‌വാഗണ്‍ ടി-റോക്, വോള്‍വോ എക്‌സ്‌സി 60 എന്നീ കാറുകളാണ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ 2018 ന്റെ ഫൈനലിസ്റ്റുകള്‍. ജാഗ്വാര്‍ എഫ്-പേസ് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയി. ഇത്തവണ ലാന്‍ഡ് റോവറിന്റെ രണ്ട് കാറുകള്‍ ടോപ് ടെന്‍ പട്ടികയില്‍ ഇടം നേടി. വോള്‍വോയുടെ സമീപകാല ഉല്‍പ്പന്നങ്ങള്‍ ഫൈനല്‍ റൗണ്ടിലെത്തുന്നത് പതിവായിട്ടുണ്ട്. ബിഎംഡബ്ല്യു, മസ്ദ എന്നിവരും പതിവുകാരാണ്. എന്നാല്‍ കിയ, നിസ്സാന്‍ എന്നിവര്‍ ഫൈനലിസ്റ്റുകളായി വരുന്നത് ആദ്യമാണ്.

വേള്‍ഡ് അര്‍ബന്‍ കാര്‍ വിഭാഗത്തില്‍ ഫോഡ് ഫിയസ്റ്റ, ഹ്യുണ്ടായ് കോന, നിസ്സാന്‍ മൈക്ര, സുസുകി സ്വിഫ്റ്റ്, ന്യൂ-ജെന്‍ ഫോക്‌സ്‌വാഗണ്‍ പോളോ എന്നീ അഞ്ച് കാറുകളെയാണ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്. പട്ടികയില്‍ സ്വിഫ്റ്റ് ഇടം നേടിയത് നമുക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നതാണ്. കഴിഞ്ഞ വര്‍ഷം സുസുകി ഇഗ്നിസ് ഇതേ അവാര്‍ഡിന് ശ്രമിച്ചിരുന്നു.

ലക്ഷ്വറി കാര്‍ വിഭാഗത്തില്‍ ന്യൂ-ജെന്‍ ഔഡി എ8, ബിഎംഡബ്ല്യു 6 ജിടി, ലെക്‌സസ് എല്‍എസ്, പോര്‍ഷെ കയെന്‍, പോര്‍ഷെ പനമേര എന്നിവയാണ് ഫൈനലിസ്റ്റുകള്‍. വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍ വിഭാഗത്തില്‍ ആല്‍ഫ റോമിയോ ഗിലിയ ക്വാഡ്രിഫോഗ്ലിയോ, ഔഡി ആര്‍എസ് 3, ബിഎംഡബ്ല്യു എം5, ഹോണ്ട സിവിക് ടൈപ്പ് ആര്‍, ലെക്‌സസ് എല്‍സി 500 എന്നീ കാറുകളാണ് ടോപ് 5 ഫൈനലിസ്റ്റുകള്‍.

ഓരോ വിഭാഗത്തിലെയും ടോപ് 3 ഷോര്‍ട്ട്‌ലിസ്റ്റ് ജനീവ മോട്ടോര്‍ ഷോയില്‍ പ്രഖ്യാപിക്കും. ന്യൂയോര്‍ക് ഓട്ടോ ഷോയില്‍ ഓരോ വിഭാഗത്തിലെയും വിജയികളെ പ്രഖ്യാപിക്കും

ബിഎംഡബ്ല്യു 530ഇ ഐപെര്‍ഫോമന്‍സ്, ഷെവര്‍ലെ ക്രൂസ് ഡീസല്‍, ക്രൈസ്‌ലര്‍ പസിഫിക്ക ഹൈബ്രിഡ്, പുതിയ രണ്ടാം തലമുറ നിസ്സാന്‍ ലീഫ് എന്നിവയാണ് വേള്‍ഡ് ഗ്രീന്‍ കാര്‍ പട്ടത്തിന് മത്സരിക്കുന്നത്. വേള്‍ഡ് കാര്‍ ഡിസൈന്‍ വിഭാഗത്തില്‍ സിട്രോയെന്‍ സി3 എയര്‍ക്രോസ്, ലെക്‌സസ് എല്‍സി 500, റേഞ്ച് റോവര്‍ വെലാര്‍, റെനോ ആല്‍പൈന്‍ എ110, വോള്‍വോ എക്‌സ്‌സി 60 എന്നിവയാണ് ഫൈനലിസ്റ്റുകള്‍.

ഓരോ വിഭാഗത്തിലെയും ടോപ് 3 ഷോര്‍ട്ട്‌ലിസ്റ്റ് അടുത്ത മാസം നടക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ പ്രഖ്യാപിക്കും. ന്യൂ യോര്‍ക് ഓട്ടോ ഷോയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ഓരോ വിഭാഗത്തിലെയും വിജയികളെ പ്രഖ്യാപിക്കും.

Comments

comments

Categories: Auto