ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 എഫ്‌ഐ എഥനോള്‍ വേര്‍ഷന്‍ പ്രദര്‍ശിപ്പിച്ചു

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 എഫ്‌ഐ എഥനോള്‍ വേര്‍ഷന്‍ പ്രദര്‍ശിപ്പിച്ചു

ഇന്ധന ടാങ്കില്‍ എഥനോള്‍ ബ്രാന്‍ഡിംഗ് നല്‍കിയതൊഴിച്ചാല്‍ കാഴ്ച്ചയില്‍ മറ്റ് മാറ്റങ്ങളില്ല

ഗ്രേറ്റര്‍ നോയ്ഡ : ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് (എഫ്‌ഐ) ബൈക്കിന്റെ എഥനോള്‍ വേര്‍ഷന്‍ ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്തു. ഇന്ധന ടാങ്കില്‍ എഥനോള്‍ എന്ന ബ്രാന്‍ഡിംഗ് നല്‍കിയതൊഴിച്ചാല്‍ കാഴ്ച്ചയില്‍ മറ്റ് മാറ്റങ്ങളില്ല. എഥനോള്‍ ഉപയോഗിച്ച് ഓടുന്ന മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ ഉടന്‍ കാണാമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഈയിടെ പ്രസ്താവിച്ചിരുന്നു.

അതേ 200 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനിലാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 എഫ്‌ഐ എഥനോള്‍ വരുന്നത്. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 20.7 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 18.1 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. മണിക്കൂറില്‍ 129 കിലോമീറ്ററാണ് ടോപ് സ്പീഡ്. ട്വിന്‍-സ്‌പ്രേ-ട്വിന്‍ പോര്‍ട്ട് സിസ്റ്റം സഹിതം ഇലക്ട്രോണിക് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ എഥനോള്‍ വേരിയന്റിന്റെ സവിശേഷതയാണ്.

എഥനോള്‍ ഉപയോഗിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ ഉടന്‍ കാണാമെന്ന് നിതിന്‍ ഗഡ്കരി ഈയിടെ പ്രസ്താവിച്ചിരുന്നു

എഥനോള്‍ ഉപയോഗിക്കുന്നതിലൂടെ ഫോസില്‍ ഇന്ധനങ്ങളെ ശ്രയിക്കുന്നത് കുറയ്ക്കാമെന്ന് മാത്രമല്ല, വാഹനങ്ങള്‍ വരുത്തിവെയ്ക്കുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം വലിയ തോതില്‍ കുറയുകയും ചെയ്യും. എഥനോളിന്റെ ഉപയോഗം കാര്‍ഷിക മേഖലയ്ക്കും ഗുണം ചെയ്യും. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 എഫ്‌ഐ എഥനോള്‍ വേര്‍ഷന്‍ താമസിയാതെ നിര്‍മ്മിച്ചുതുടങ്ങുമെന്നാണ് മനസ്സിലാകുന്നത്. എഥനോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കുന്നതിലൂടെ ശരിയായ, പരിസ്ഥിതി സൗഹൃദ നടപടിയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി സ്വീകരിച്ചിരിക്കുന്നത്.

Comments

comments

Categories: Auto