കിന്‍ഷാസയിലേക്ക് ഫ്‌ളൈദുബായ് സര്‍വീസ്

കിന്‍ഷാസയിലേക്ക് ഫ്‌ളൈദുബായ് സര്‍വീസ്

മുംബൈ: കോംഗോ (ആഫ്രിക്ക) യുടെ തലസ്ഥാനമായ കിന്‍ഷാസയിലേക്ക് ഫ്‌ളൈദുബായ് സര്‍വീസാരംഭിക്കുന്നു. ഏപ്രില്‍ 15 ന് തുടങ്ങുന്ന പ്രതിദിന സര്‍വീസിന് എന്റബേയില്‍ സ്റ്റോപ്പുണ്ടാവും. മധ്യ ആഫ്രിക്കയിലെ കിന്‍ഷാസയിലേക്ക് യുഎഇ നിന്ന് സര്‍വീസാരംഭിക്കുന്ന പ്രഥമ എയര്‍ലൈനാണ് ഫ്‌ളൈദുബായ്. ഇതോടെ ആഫ്രിക്കയിലേക്കുളള ഫ്‌ളൈദുബായ് സര്‍വീസുകളുടെ എണ്ണം 13 ആയി.

യുഎഇയും ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധം ശക്തിപ്പെട്ടു വരുന്ന സാഹചര്യത്തിലാണ് ആഫ്രിക്കയിലേക്ക് കൂടുതല്‍ സര്‍വീസുകളാരംഭിക്കുന്നതെന്ന് ഫ്‌ളൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത് പറഞ്ഞു. ദുബായ് ചേംബറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആഫ്രിക്കന്‍ കമ്പനികളുടെ എണ്ണം 12,000 കവിഞ്ഞിരിക്കുകയാണെന്ന് ഫ്‌ളൈദുബായ് സീനിയര്‍ വൈസ് പ്രസിഡന്റ് (കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ്) സുധീര്‍ ശ്രീധരന്‍ പറഞ്ഞു. ആഫ്രിക്കയിലെ വന്‍കിട നഗരങ്ങളിലൊന്നായ കിന്‍ഷാസയില്‍ നിന്ന് ആഫ്രിക്കയിലെ ഇതര നഗരങ്ങളിലേക്കും യൂറോപ്പിലേക്കും കണക്ഷന്‍ സര്‍വീസുകള്‍ ലഭ്യമാണ്.

Comments

comments

Categories: World