ഡിഗ്ഗി കൊട്ടാരത്തില്‍ നിന്നും മോദിക്കുള്ള സന്ദേശം

ഡിഗ്ഗി കൊട്ടാരത്തില്‍ നിന്നും മോദിക്കുള്ള സന്ദേശം

പ്രധാനമന്ത്രിയായി അധികാരത്തിലേറിയ 2014 മുതല്‍ ഓരോ വര്‍ഷത്തിലേയും സാഹിത്യോല്‍സവത്തില്‍ നിറസാന്നിധ്യമാണ് നരേന്ദ്ര മോദി. ഭൗതിക സാന്നിധ്യമറിയിക്കുന്നില്ലെങ്കില്‍ പോലും പ്രധാനമന്ത്രിയുടെ പേരോ അദ്ദേഹത്തിന്റെ ഏതെങ്കിലും നയമോ പ്രഭാഷകന്‍ പരാമര്‍ശിക്കുന്ന ഓരോ മാത്രയിലും കാഴ്ച്ചക്കാര്‍ ആര്‍ത്ത് വിളിക്കുമായിരുന്നു

ശക്തമായ രാഷ്ട്രീയ സന്ദേശങ്ങള്‍ കൈമാറുന്നതിനുള്ള വേദിയായി മിക്ക പ്രാസംഗികരും പതിനൊന്നാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന ജയ്പൂര്‍ സാഹിത്യോല്‍സവത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. എന്നാല്‍ സാഹിത്യോല്‍സവത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് പേരും തങ്ങളുടെ സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പ്രാവീണ്യം കാട്ടി. ഈ വര്‍ഷത്തെ അവരുടെ ആരവവും കരഘോഷവും ഒരടക്കം പറച്ചിലില്‍ എത്തിച്ചേരുന്നു: കാര്യങ്ങളെല്ലാം മോദിക്ക് അത്ര അനുകൂലമല്ല. കുറഞ്ഞ പക്ഷം സാഹിത്യരംഗത്തെങ്കിലും രാജ്യത്തിന്റെ മാനസികാവസ്ഥയില്‍ ചിലപ്പോള്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാമെന്ന സൂചനയാണ് ജയ്പൂര്‍ ലിറ്റററി ഫെസ്റ്റ് നല്‍കുന്നത്.

പ്രധാനമന്ത്രിയായി അധികാരത്തിലേറിയ 2014 മുതല്‍ ഓരോ വര്‍ഷത്തിലേയും സാഹിത്യോല്‍സവത്തില്‍ നിറസാന്നിധ്യമാണ് നരേന്ദ്ര മോദി. ഭൗതിക സാന്നിധ്യമറിയിക്കുന്നില്ലെങ്കില്‍ പോലും പ്രധാനമന്ത്രിയുടെ പേരോ അദ്ദേഹത്തിന്റെ ഏതെങ്കിലും നയമോ പ്രഭാഷകന്‍ പരാമര്‍ശിക്കുന്ന ഓരോ മാത്രയിലും കാഴ്ച്ചക്കാര്‍ ആര്‍ത്ത് വിളിക്കുമായിരുന്നു.

ഉദാഹരണമായി, പരിമിതികളില്ലാതെ പൂര്‍ണ്ണ അര്‍ത്ഥില്‍ അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കുന്നുണ്ടോയെന്ന വിഷയമാണ് 2016ലെ സാഹിത്യോല്‍സവത്തിന്റെ സമാപന വേളയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. പ്രമുഖ ബോളിവുഡ് താരങ്ങള്‍ അവതരിപ്പിക്കുന്ന എഐബി റോസ്റ്റിനെതിരേയും തേരാ സച്ചാ സൗധായുടെ തലവനായ വിവാദ ആള്‍ദൈവം ഗുര്‍മീത് സിംഗിനെ കളിയാക്കി അനുകരിച്ച ഹാസ്യതാരം കികു ഷര്‍ദക്കെതിരെയും പൊലീസ് നടപടികള്‍ സ്വീകരിച്ചതടക്കമുള്ള നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സംവാദം സംഘടിപ്പിക്കപ്പെട്ടത്. എന്നാല്‍ അക്കുറി ജയ്പൂരിലെ സാഹിത്യോല്‍സവത്തില്‍ തടിച്ച് കൂടിയ ജനങ്ങള്‍ രാജ്യത്തിന്റെ വികാരം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയെ (മോദി) അപമാനിക്കാനും മനോരോഗിയായി ചിത്രീകരിക്കാനും നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിലാണെന്ന ധാരണ സൃഷ്ടിക്കരുതെന്ന് പാനലിസ്റ്റുകളിലൊരാളായ ബോളിവുഡ് നടന്‍ അനുപം ഖേര്‍ പറയുകയുണ്ടായി. മോദി.. മോദി… എന്ന് ജനക്കൂട്ടം ആര്‍ത്തുവിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഖേര്‍ തന്റെ കസേരയില്‍ നിന്നും എഴുന്നേറ്റു, സീറ്റിലേക്ക് മടങ്ങുന്നതിന് മുമ്പ് ജനക്കൂട്ടത്തെ നോക്കിക്കൊണ്ട് മൈക്കിലൂടെ അദ്ദേഹവും മോദി.. മോദി… എന്നു ആവര്‍ത്തിച്ചു വിളിച്ചുകൊണ്ടിരുന്നു. മോദിയുടെ ഏറ്റവും കടുത്ത എതിരാളികള്‍ക്കുപോലും രോമാഞ്ചമുണ്ടാക്കുന്ന കാഴ്ചയായിരുന്നു അത്. മോദി ശരിക്കും ഒരു ഹീറോ തന്നെയായിരുന്നു. അതിനാലാണ് യാതൊരു മടിയും കൂടാതെ ആള്‍ക്കൂട്ടം അദ്ദേഹത്തെ അഭിനന്ദന വര്‍ഷം കൊണ്ട് മൂടിയത്.

അതേ വര്‍ഷം തന്നെ ശശി തരൂര്‍ ‘സ്വച്ഛ് ഭാരത്: ദി ഇന്ത്യ സ്റ്റോറി’ എന്ന സമ്മേളനത്തില്‍ വച്ച് പ്രധാനമന്ത്രിയെ അവമതിച്ചു. അഴിമതിയെപ്പറ്റി അദ്ദേഹം പറഞ്ഞു, ‘ന ഖാവുംഗ ന ഖാനെദൂംഗ’, (കഴിക്കുകയും ഇല്ല കഴിപ്പിക്കുകയും ഇല്ല). ബീഫിനെക്കുറിച്ചാണോ അദ്ദേഹം പറയുന്നതെന്ന് നമുക്ക് അറിയില്ല… അങ്ങനെ തുടര്‍ന്നു തരൂരിന്റെ വിമര്‍ശനം. തരൂര്‍ ഒരു അറിയപ്പെടുന്ന വ്യക്തിയായിരുന്നിട്ടുകൂടിയും, അദ്ദേഹത്തിന്റെ വിമര്‍ശനപരമായ അഭിപ്രായം ശ്രോതാക്കള്‍ക്ക് അത്ര രസിച്ചില്ല. അവര്‍ തരൂരിനെ മറു ചോദ്യങ്ങളിലൂടെ പ്രഹരിക്കുകയും കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തമായി വിമര്‍ശിക്കുകയുമാണ് ചെയ്തത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പങ്കെടുത്ത ‘കാവിയും സംഘവും’ എന്ന ചര്‍ച്ചയില്‍ ആര്‍എസ്എസ് കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മന്‍മോഹന്‍ വൈദ്യ, ആര്‍എസ്എസിന്റെ ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊളെ എന്നിവരും സാന്നിധ്യമറിയിച്ചിരുന്നു. അസഹിഷ്ണുതയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കണമെന്ന മോഡറേറ്റര്‍ പ്രഗ്യാ തിവാരിയുടെ ആവശ്യത്തിന് വൈദ്യ മറുപടി പറഞ്ഞത് ഇപ്രകാരമാണ് -ജനങ്ങള്‍ അവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിക്കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ ഹിന്ദുത്വത്തിനും വൈവിധ്യത്തിനുമെതിരായ ആളുകളിലാണ് പ്രശ്‌നങ്ങളും അസഹിഷ്ണുതയും നിലനില്‍ക്കുന്നത്.

എല്ലാവരേയും ഒന്നിച്ചു ചേര്‍ക്കുകയാണ് ഹിന്ദുത്വം ചെയ്യുന്നത്. എല്ലാവരും ഒരേ വിശ്വാസം സ്വീകരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. എല്ലാ വൈവിധ്യങ്ങളും ഉള്‍ക്കൊള്ളുകയും ഐക്യത്തോടെ ജീവിക്കുകയും രാജ്യതാല്‍പര്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്- മോദിയെ പ്രകീര്‍ത്തിച്ച ജനക്കൂട്ടത്തിന്റെ അംഗീകാരത്തിനായി അദ്ദേഹം വീണ്ടും പറഞ്ഞു.

ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ ചിത്രം മാറി. ജനുവരി 29 ന് അവസാനിച്ച സാഹിത്യോല്‍സവത്തിന്റെ പ്രസംഗവേദിയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് വന്ന ഏതൊരു പ്രസ്താവനയെയും, മുന്‍പ് മോദി.. മോദി… എന്ന് ആര്‍ത്തുവിളിച്ചിരുന്നവര്‍ കൈയടികളോടെയും ആര്‍പ്പുവിളികളോടെയും സ്വീകരിക്കുന്നതാണ് കാണാന്‍ സാധിച്ചത്. ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചും മോദിയുടെ ഇരട്ടത്താപ്പിനെക്കുറിച്ചും ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങളെ പലരും വെല്ലുവിളിച്ചു. എന്നാല്‍ സല്‍മാന്‍ ഖുര്‍ഷിദ്, നയല്‍താര സൈഗാള്‍, സില്‍ ത്രിപാഠി എന്നിവരെപോലെയുള്ളവര്‍പോലും പ്രേക്ഷകരോട് കൊമ്പ് കോര്‍ക്കുകയുണ്ടായി. കാഴ്ച്ചക്കാരും ചോദ്യങ്ങളിലൂടെ സ്വയം സ്പഷ്ടമാക്കി. പ്രധാനമന്ത്രിക്ക് കര്‍ണി സേനയ്‌ക്കെതിരേ സംസാരിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ലെന്ന് ചിലര്‍ ചോദിച്ചു. അപ്പോള്‍ മോദിയെ പിന്തുണച്ച് ഏതൊരുകാലത്തും സൃഷ്ടിച്ചതിനെക്കാള്‍ ഉച്ചത്തിലെ കരഘോഷമാണ് കാണികളില്‍ നിന്നുണ്ടായത്.

അരമില്യണിലധികം സന്ദര്‍ശകരാണ് ഈ വര്‍ഷത്തെ സാഹിത്യോല്‍സവത്തില്‍ പങ്കാളികളായത്. ഇതില്‍ 60 ശതമാനത്തിലധികവും 25 വയസിന് താഴെയുള്ളവരാണ്. തന്റെ പ്രസംഗങ്ങളിലൂടെ മോദി കൊഞ്ചിക്കുന്ന യുവ ഇന്ത്യ അദ്ദേഹത്തോട് അതൃപ്തരാണെന്നാണ് തോന്നുന്നത്.

ഡിഗ്ഗി കൊട്ടാര (ജയ്പൂര്‍ സാഹിത്യോല്‍സവ വേദി) പരിസരങ്ങളില്‍ പ്രസരിച്ച രാഷ്ട്രീയ സന്ദേശങ്ങളില്‍ കൂടുതലായി ഇനി എന്തെങ്കിലും ഉയര്‍ന്നുവരാനുണ്ടോ? കാലത്തിന് മാത്രമേ അതിനു ഉത്തരം പറയാന്‍ സാധിക്കൂ.

 

Comments

comments

Categories: World

Related Articles