ഇലക്ട്രിക് അവതാരമെടുത്ത് റേസ്‌മോ

ഇലക്ട്രിക് അവതാരമെടുത്ത് റേസ്‌മോ

രണ്ട് സീറ്റും നാല് മീറ്ററിന് താഴെ നീളവുമുള്ള റിയര്‍ മിഡ്-എന്‍ജിന്‍ സ്‌പോര്‍ട്‌സ് കാറാണ് റേസ്‌മോ

ഗ്രേറ്റര്‍ നോയ്ഡ : കഴിഞ്ഞ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയിലാണ് ടാറ്റ മോട്ടോഴ്‌സ് റേസ്‌മോ അനാവരണം ചെയ്തത്. ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ റേസ്‌മോയുടെ ഇലക്ട്രിക് വേര്‍ഷന്‍ കൊണ്ടുവന്ന് ടാറ്റ മോട്ടോഴ്‌സ് ഒരിക്കല്‍ക്കൂടി ഏവരെയും അമ്പരപ്പിച്ചു. രണ്ട് സീറ്റും നാല് മീറ്ററിന് താഴെ നീളവുമുള്ള (3,835 മില്ലി മീറ്റര്‍) റിയര്‍ മിഡ്-എന്‍ജിന്‍ സ്‌പോര്‍ട്‌സ് കാറാണ് റേസ്‌മോ. റിയര്‍ ആക്‌സിലിന്റെ തൊട്ടുമുന്നിലാണ് എന്‍ജിന്റെ സ്ഥാനം. ഇറ്റലിയിലെ ടൂറിനിലുള്ള ടാറ്റ മോട്ടോഴ്‌സിന്റെ ഡിസൈന്‍ സ്റ്റുഡിയോയിലാണ് വാഹനം രൂപകല്‍പ്പന ചെയ്തത്.

‘റേസ്‌മോ പ്ലസ് മൈനസ്’ എന്നാണ് ഓള്‍-ഇലക്ട്രിക് വേര്‍ഷന് നല്‍കിയിരിക്കുന്ന പേര്. പെട്രോള്‍ വേരിയന്റിന്റെ അതേ സ്‌റ്റൈലിംഗാണ് ഇലക്ട്രിക് റേസ്‌മോയുടേത്. ലിഥിയം-അയണ്‍ ബാറ്ററി പാക്കില്‍നിന്ന് ഊര്‍ജ്ജം കണ്ടെത്തുന്ന 200 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറാണ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച റേസ്‌മോയിലുള്ളത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാം. ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനുമുണ്ട്.

‘റേസ്‌മോ പ്ലസ് മൈനസ്’ എന്നാണ് ഓള്‍-ഇലക്ട്രിക് വേര്‍ഷന് നല്‍കിയിരിക്കുന്ന പേര്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാം

ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച റേസ്‌മോയില്‍ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ അലുമിനിയം എന്‍ജിനാണ് നല്‍കിയത്. പാഡില്‍ ഷിഫ്റ്റ് സഹിതം 6 സ്പീഡ് ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) ലഭിച്ചു. 186 ബിഎച്ച്പി കരുത്തും 210 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ പുറപ്പെടുവിക്കുന്നത്. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് 6 സെക്കന്‍ഡില്‍ താഴെ സമയം മതിയെന്ന് ടാറ്റ അവകാശപ്പെടുന്നു. 165 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

Comments

comments

Categories: Auto