45എക്‌സ് കണ്‍സെപ്റ്റ് : ഇനി കളിമാറുമെന്ന് ടാറ്റ മോട്ടോഴ്‌സ്

45എക്‌സ് കണ്‍സെപ്റ്റ് : ഇനി കളിമാറുമെന്ന് ടാറ്റ മോട്ടോഴ്‌സ്

ടാറ്റയുടെ എഎംപി പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന ആദ്യ മോഡലായിരിക്കും 45എക്‌സ്. 2019 ല്‍ വിപണിയിലെത്തും

ഗ്രേറ്റര്‍ നോയ്ഡ : ഓട്ടോ എക്‌സ്‌പോയില്‍ തികച്ചും വ്യത്യസ്തമായ ടാറ്റ മോട്ടോഴ്‌സിനെയാണ് കാണുന്നത്. അതിന്റെ ഒരു ഉദാഹരണമായിരുന്നു എച്ച്5എക്‌സ് കണ്‍സെപ്റ്റ്. 45എക്‌സ് എന്ന മറ്റൊരു കണ്‍സെപ്റ്റിന്റെ ആഗോള അരങ്ങേറ്റം കൂടി നടത്തിയതോടെ രണ്ടും കല്‍പ്പിച്ചാണ് ടാറ്റ മോട്ടോഴ്‌സിന്റെ വരവ് എന്ന് ബോധ്യപ്പെട്ടു. ബോള്‍ഡ് സ്റ്റാന്‍സും പ്രീമിയംനെസ്സും 45എക്‌സ് എന്ന പ്രീമിയം ഹാച്ച്ബാക്കില്‍ വേണ്ടുവോളം കാണാം. യൂറോപ്പിലെ നിരത്തുകളില്‍ കാണുന്ന കാര്‍ എന്ന് 45 എക്‌സിനെ വിശേഷിപ്പിക്കാം. ആ വിധമാണ് രൂപകല്‍പ്പന. ടാറ്റയുടെ നെക്സ്റ്റ്-ലെവല്‍ ‘ഇംപാക്റ്റ് ഡിസൈനാണ്’ 45 എക്‌സിന് ചന്തം ചാര്‍ത്തുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിനെ പിടിച്ചുകുലുക്കുന്നതായിരിക്കും ടാറ്റ മോട്ടോഴ്‌സിന്റെ 45എക്‌സ് കണ്‍സെപ്റ്റ്. മുന്നില്‍ സ്ലിം ലൈറ്റുകള്‍, ലൈറ്റുകളെയും ഗ്രില്ലിനെയും ബന്ധിപ്പിക്കുന്ന ടാറ്റയുടെ സ്വന്തം ഹ്യുമാനിറ്റി ലൈന്‍, സവിശേഷമായ ബംപറുകള്‍ എന്നിവയെല്ലാം കാറില്‍ കാണാം. ടയറുകള്‍ മിക്കവാറും പതിനെട്ട് ഇഞ്ച് വലുപ്പമുള്ളതായിരിക്കും.

യൂറോപ്പിലെ നിരത്തുകളില്‍ കാണുന്ന കാര്‍ എന്ന് 45 എക്‌സിനെ വിശേഷിപ്പിക്കാം. ആ വിധമാണ് രൂപകല്‍പ്പന

എച്ച്5എക്‌സ് പോലെ 45 എക്‌സിന്റെയും സ്റ്റൈലിംഗ് ആകര്‍ഷകമാണ്. നാല് മീറ്ററില്‍ കൂടുതല്‍ നീളമുള്ളതാണ് ഈ പ്രീമിയം ഹാച്ച്ബാക്ക്. റൂഫ് സ്‌പോയ്‌ലര്‍, കോണ്‍ട്രാസ്റ്റ് റൂഫ് എന്നിവ കാറിന്റെ സ്‌പോര്‍ടി സ്വഭാവം പ്രകടിപ്പിക്കുന്നു. ടാറ്റയുടെ എഎംപി പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന ആദ്യ മോഡലായിരിക്കും 45എക്‌സ്. 2019 ല്‍ വിപണിയിലെത്തും. മാരുതി സുസുകി ബലേനോ, ഹ്യുണ്ടായ് ഐ20, ഹോണ്ട ജാസ് എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto