ആരെയും അതിശയിപ്പിക്കും കോടികള്‍ വിലമതിക്കുന്ന ഈ വിനോദം

ആരെയും അതിശയിപ്പിക്കും കോടികള്‍ വിലമതിക്കുന്ന ഈ വിനോദം

ധനികരുടെ വിനോദങ്ങളും ജീവിത രീതിയുമൊക്കെ പിന്തുടരാന്‍ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. കാരണം ജീവിത വിജയം കൈവരിച്ചവരാണെന്നതിനാല്‍ അവരില്‍നിന്നും പല നല്ല കാര്യങ്ങളും പഠിക്കാനുതകുമെന്ന ധാരണയുള്ളതു കൊണ്ടാണു പലരും അവരെ പിന്തുടരാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പേരടുത്ത ധനികരുടെ മക്കളാകട്ടെ, മാതാപിതാക്കളില്‍ നിന്നും ചിലകാര്യങ്ങളില്‍ വ്യത്യസ്തരുമാണ്

സിലിക്കണ്‍വാലിയിലെ ശതകോടീശ്വരനാണു ബില്‍ ഗേറ്റ്‌സ്. അദ്ദേഹത്തിന്റെ ആസ്തി കണക്കാക്കുന്നത് 70 ബില്യന്‍ പൗണ്ടാണ്. ആപ്പളിന്റെ സഹസ്ഥാപകനായിരുന്നു സ്റ്റീവ് ജോബ്‌സ്. അദ്ദേഹം 2011-ല്‍ അന്തരിക്കുമ്പോള്‍ ആസ്തി 7.5 ബില്യന്‍ ഡോളറായിരുന്നു. ഇവര്‍ ടെക്‌നോക്രാറ്റുകളെന്ന നിലയില്‍ മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ധനികരെന്ന നിലയിലും പ്രശസ്തി നേടിയവരാണ്. ധനികരുടെ വിനോദങ്ങളും ജീവിത രീതിയുമൊക്കെ പിന്തുടരാന്‍ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. കാരണം ജീവിത വിജയം കൈവരിച്ചവരാണെന്നതിനാല്‍ അവരില്‍നിന്നും പല നല്ല കാര്യങ്ങളും പഠിക്കാനുതകുമെന്ന ധാരണയുള്ളതു കൊണ്ടാണു പലരും അവരെ പിന്തുടരാന്‍ ശ്രമിക്കുന്നത്.

ലോകം ആരാധനയോടെ കാണുന്ന ഇൗ സെലിബ്രിറ്റികളുടെയും അവരുടെ മക്കളുടെയും ജീവിതരീതിയും വിനോദവുമൊക്കെ എന്താണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ ? മക്കള്‍ അവരുടെ പ്രശസ്തരായ മാതാപിതാക്കളെ അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ടോ ? ഇതേ കുറിച്ച് അറിയാന്‍ താത്പര്യമുള്ളവരുടെ അറിവിലേക്ക് ഇതാ ചില കാര്യങ്ങള്‍.

സ്റ്റീവ് ജോബ്‌സിന്റെയും, ബില്‍ ഗേറ്റ്‌സിന്റെയും, ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗിന്റെയും പെണ്‍മക്കള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വിനോദം, വേലികള്‍ക്കു മീതെ കൂടി കുതിരകളെ പായിക്കുന്ന show jumping-ാണ്. കുതിരകളെ വരുതിക്ക് നിറുത്താന്‍ സാധിക്കുകയെന്നത് കഠിനവും ക്ലേശകരവുമായൊരു കാര്യമാണ്. ക്ഷമയും അത്യാവശ്യം വേണം. കുതിരകളെ ഒരു പെണ്‍കുട്ടി വരുതിക്കു നിറുത്തിയെന്നു വന്നാല്‍ അതിനര്‍ഥം അവള്‍ക്ക് ഈ ഭൂമിയിലെ മറ്റ് പലകാര്യങ്ങളും പുല്ലു പോലെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നു തന്നെയാണ്. അതുകൊണ്ടായിരിക്കണം ധനികരായവരുടെ പെണ്‍മക്കള്‍ കുതിര സവാരി ചെറുപ്രായത്തില്‍ തന്നെ അഭ്യസിക്കുന്നതും.

കഴിഞ്ഞയാഴ്ച ആപ്പിളിന്റെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ മകള്‍ ഇവാ ജോബ്‌സ് ഫ്‌ളോറിഡയിലെ ഒരു അശ്വാരൂഢ പ്രദര്‍ശന ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. ലോക പ്രശസ്ത കുതിര സവാരിക്കാരനായ ബ്രൂസ് സ്പ്രിംഗ്സ്റ്റീന്റെ മകള്‍ ജെസീക്ക സ്പ്രിംഗ്സ്റ്റീന്റെ മകളുമൊത്താണ് ഇവാ ജോബ്‌സ് ചടങ്ങില്‍ പങ്കെടുത്തത്. show jumping മത്സരത്തില്‍ വിജയികളാകുന്ന കുതിരകള്‍ക്ക് എട്ട് ദശലക്ഷം പൗണ്ട് (ഏകദേശം 71, 47,20,000) വരെ സമ്മാനത്തുകയായി ലഭിക്കും. ഇതിനുപുറമേ horse showers, saddles (മൃഗത്തിന്റെ മുതുകിലെ ചുമടുതാങ്ങി) തുടങ്ങിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങളും സമ്മാനമായി ലഭിക്കും.

ഇവ ജോബ്‌സ് (20)

സ്റ്റീവ് ജോബ്‌സിന്റെയും ലൗറീന്റെയും ഇളയ മകളാണ് ഇവ ജോബ്‌സ്. 2011-ല്‍ മരിക്കുമ്പോള്‍ സ്റ്റീവ് ജോബ്‌സിന്റെ ആസ്തി 7.5 ബില്യന്‍ ഡോളറായിരുന്നു. ഇത് മകള്‍ക്കും ഭാര്യയ്ക്കും കൈമാറിയാണ് അദ്ദേഹം കടന്നു പോയത്. ഓണ്‍ലൈനിലൂടെയാണ് ഇവ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇവയുടെ ഇഷ്ട വിനോദം കുതിര സവാരിയാണ്. കുതിര ഓട്ട മത്സരത്തില്‍ നിരവധി സമ്മാനങ്ങളും ഇവ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഗ്ലോബല്‍ ചാംപ്യന്‍ഷിപ്പ് ടൂറിന്റെ ഭാഗമായി മിയാമി ബീച്ചില്‍ നടന്ന കുതിരയോട്ടത്തില്‍ ഇവയ്ക്ക് 9,000 ബ്രിട്ടീഷ് പൗണ്ട് സമ്മാനത്തുകയായി ലഭിച്ചിരുന്നു.U.S. Equestrian Federation ന്റെ പട്ടികയില്‍ 23-ാം റാങ്ക് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് ഇവ.

ദെസ്ത്രി സ്പീല്‍ബെര്‍ഗ്(21)

വിഖ്യാത ഹോളിവുഡ് സംവിധായകന്‍ സ്്റ്റീവന്‍ സ്പീല്‍ബെര്‍ഗിന് 2.8 ബില്യന്‍ ബ്രിട്ടീഷ് പൗണ്ട് ആസ്തിയുള്ളതായിട്ടാണു കണക്കാക്കുന്നത്. സ്റ്റീവന്റെയും ഭാര്യയും നടിയുമായ കേറ്റ് കേപ്ഷായുടെയും ഇളയ മകളായ ദെസ്ത്രിക്കു കുതിരയോട്ട മത്സരത്തോടു വലിയ ഇഷ്ടമാണ്. മോഡല്‍ കൂടിയാണു ദെസ്ത്രി. ദെസ്ത്രിക്ക് കുതിരയോടുള്ള കമ്പം കാരണം ആറക്ക സംഖ്യ ചെലവഴിച്ച് റുംബ എന്ന പേരുള്ള ഒരു കുതിരയെ വാങ്ങാന്‍ വരെ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് നിര്‍ബന്ധിതനായി. റുംബയുമൊത്തു ദെസ്ത്രി ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ ‘ My love forever ‘ എന്ന ക്യാപ്ഷനോടു കൂടിയ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ജെന്നിഫര്‍ ഗേറ്റ്‌സ് (21)

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ ആസ്തി കണക്കാക്കുന്നത് 70 ബില്യന്‍ പൗണ്ടാണ്. അദ്ദേഹത്തിനു മൂന്ന് മക്കളാണുള്ളത്. തന്റെ സമ്പാദ്യങ്ങളൊന്നും മക്കള്‍ക്ക് നല്‍കില്ലെന്നു ഗേറ്റ്‌സ് പറഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ മൂത്ത മകളായ ജെന്നിഫര്‍ അതൊന്നും മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നതാണു വാസ്തവം. show jumping-ല്‍ സ്ഥിരമായി പങ്കെടുക്കുന്നതു ജെന്നിഫര്‍ പതിവാക്കിയിരിക്കുകയാണ്. യുഎസിലെ തന്നെ മികച്ച കുതിരയോട്ടക്കാരിയെന്നാണ് അറിയപ്പെടുന്നതും. Ivy League -ല്‍ ഉള്‍പ്പെടുന്ന സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണു ജെന്നിഫര്‍.

സോഫിയ അബ്രമോവിച്ച് (21)

ചെല്‍സിയ ഫുട്‌ബോള്‍ ക്ലബ് ഉടമ റോമന്‍ അബ്രമോവിച്ചിന്റെ കണക്കാക്കപ്പെടുന്ന ആസ്തി ഏഴ് ബില്യന്‍ ഡോളറാണ്. അദ്ദേഹത്തിന്റെ മകള്‍ സോഫിയയെ വില കൂടിയ കാറില്‍ കൊണ്ടു നടക്കാന്‍ ഡ്രൈവര്‍മാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും നാല് ചക്രങ്ങളുള്ള കാറിലല്ല, പകരം നാല് കാലുള്ള കുതിരപ്പുറത്തു യാത്ര ചെയ്യാനാണു സോഫിയ ഇഷ്ടപ്പെടുന്നത്. അവള്‍ റഷ്യയ്ക്കു വേണ്ടി മൊണാക്കോയിലും ലണ്ടനിലും നടക്കുന്ന Longines Global Champions tour-ല്‍ പങ്കെടുക്കാറുണ്ട്.

എന്താണ് Show jumping ?

വേലികള്‍ക്കു മീതെ കൂടി കുതിരകളെ പായിക്കുന്ന പ്രദര്‍ശനമാണ് Show jumping. ഇത് stadium jumping, open jumping, jumping എന്നൊക്കെ അറിയപ്പെടും. കുതിരസവാരിയുമായി ബന്ധപ്പെട്ടു നടക്കുന്ന ചടങ്ങുകളുടെ അല്ലെങ്കില്‍ ഒരു മത്സരത്തിന്റെ ഭാഗമാണിത്. കുതിര സവാരിയുടെ ഉയര്‍ന്ന രീതിയിലുള്ള പ്രകടനം (Dressage), ഒരു കുതിരയും സവാരിക്കാരനും ചേര്‍ന്ന കൂട്ടുകെട്ട്, മറ്റ് കൂട്ടുകെട്ടുകള്‍ക്കെതിരേ മത്സരിക്കുന്ന (Eventing), hunters, equitation തുടങ്ങിയവ Show jumping-ല്‍ ഉള്‍പ്പെടുന്നു.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൗസെയ്‌നിലുള്ള International Federation for Equestrian Sports-ന്റെ നിയമപ്രകാരമാണ് Show jumping-ല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 1921-ലാണ് ഈ സംഘടന നിലവില്‍ വന്നത്. ഇന്ന് 134 രാജ്യങ്ങളിലെ കായിക സംഘടനകള്‍ ഇതില്‍ അഫഌയേറ്റ് ചെയ്തിട്ടുണ്ട്. www.fei.org എന്ന വെബ്‌സൈറ്റില്‍ സംഘടനയെ കുറിച്ചുള്ള വിശദാംശങ്ങളുണ്ട്. Grand Prix, Speed derby, Gambler’s choice എന്നിവയാണ് Show jumping-ല്‍ സംഘടിപ്പിക്കുന്ന ചില മത്സരയിനങ്ങള്‍.

Comments

comments

Categories: Slider, World