ആന്ധ്രയില്‍ റിലയന്‍സ് ഇലക്ട്രോണിക്‌സ് പാര്‍ക്ക് സ്ഥാപിക്കും

ആന്ധ്രയില്‍ റിലയന്‍സ് ഇലക്ട്രോണിക്‌സ് പാര്‍ക്ക് സ്ഥാപിക്കും

ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ തിരുപ്പതിയില്‍ 150 ഏക്കര്‍ പ്രദേശത്ത് ഇലക്ട്രോണിക്‌സ് പാര്‍ക്ക് നിര്‍മിക്കാന്‍ പദ്ധതി തയാറാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മൊബീല്‍, ടെലിവിഷന്‍ തുടങ്ങി വമ്പന്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നനിര ഇവിടെ നിര്‍മിക്കാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ആലോചന.

നിലവില്‍ സെല്‍കോണ്‍, മൈക്രോമാക്‌സ്, ലാവ, കാര്‍ബണ്‍ എന്നീ ആഭ്യന്തര മൊബീല്‍ കമ്പനികളുടെ പ്രധാന ഉല്‍പ്പാദനകേന്ദ്രമാണ് തിരുപ്പതി. റിലയന്‍സ് ജിയോയും ഇവിടെ സാന്നിധ്യം ഉറപ്പിക്കാനൊരുങ്ങുന്നുണ്ട്. പത്ത് മില്യണ്‍ ജിയോ മൊബീല്‍ഫോണുകള്‍, ടെലിവിഷനുകള്‍, ചിപ്പ് ഡിസൈന്‍, ബാറ്ററി, സെറ്റ് ടോപ് ബോക്‌സ് എന്നിവയാണ് തിരുപ്പതിയില്‍ നിര്‍മിക്കുക.

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവുമായി മുകേഷ് അംബാനി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സംസ്ഥാനത്ത് ആയിരക്കണക്കിന് കോടിയുടെ നിക്ഷേപം സാധ്യമാക്കുമെന്ന് ഉറപ്പുനല്‍കിയതായി സര്‍ക്കാര്‍ ഉറവിടങ്ങള്‍ സൂചിപ്പിച്ചു. അമരാവതിയില്‍ 50 ഏക്കര്‍ പ്രദേശത്ത് ഡിജിറ്റല്‍ ഇന്‍ഫ്രാടെക്ച്ചര്‍, ടെലികോം വിവര സാങ്കേതിക സംരംഭങ്ങളും പെദ്ദാപ്പുരത്ത് 150 മെഗാവാട്ട് ശേഷിയുള്ള വലിയ സൗരോര്‍ജ പ്ലാന്റും സജ്ജമാക്കുന്നതിനും അബാംനി സമ്മതം അറിയിച്ചതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് താങ്ങാവുന്ന നിരക്കില്‍ എത്തിക്കുന്നതിന് ആന്ധ്രയിലെ 5000 ഗ്രാമങ്ങളില്‍ പൗരസേവന കേന്ദ്രങ്ങള്‍ ആരംഭിക്കാമെന്ന വാഗ്ദാനവും അംബാനി മുന്നില്‍വെച്ചിട്ടുണ്ട്.

 

Comments

comments

Categories: Business & Economy