ചൈനയിലെ സ്വര്‍ഗ്ഗ കവാടം കയറി റേഞ്ച് റോവര്‍ സ്‌പോര്‍ട് പ്ലഗ്-ഇന്‍ ഹൈബ്രിഡ്

ചൈനയിലെ സ്വര്‍ഗ്ഗ കവാടം കയറി റേഞ്ച് റോവര്‍ സ്‌പോര്‍ട് പ്ലഗ്-ഇന്‍ ഹൈബ്രിഡ്

ടിയാന്‍മെന്‍ മലനിരകളിലെ 99 വളവുകളും 45 ഡിഗ്രി ചെരിവുള്ള 999 പടവുകളുമാണ് കുതിച്ചുകയറിയത്

ഷാങ്ജിയാജി : ചൈനയിലെ പ്രശസ്തമായ ‘സ്വര്‍ഗ്ഗത്തിന്റെ കവാടം’ കയറി ലാന്‍ഡ്‌റോവറിന്റെ റേഞ്ച് റോവര്‍ സ്‌പോര്‍ട് പ്ലഗ്-ഇന്‍ ഹൈബ്രിഡ് വിസ്മയം സൃഷ്ടിച്ചു. ആയിരത്തിലധികം പടവുകളാണ് എസ്‌യുവി കയറിയത്. ഹുനാന്‍ പ്രവിശ്യയിലെ ടിയാന്‍മെന്‍ മലനിരകളിലെ 99 വളവുകളും തുടര്‍ന്ന് 45 ഡിഗ്രി ചെരിവുള്ള 999 പടവുകളുമാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട് പ്ലഗ്-ഇന്‍ ഹൈബ്രിഡ് കുതിച്ചുകയറിയത്.

ഓള്‍-ന്യൂ റേഞ്ച് റോവര്‍ സ്‌പോര്‍ട് പി400ഇ എന്ന എസ്‌യുവിയാണ് സാഹസിക പ്രകടനം നടത്തിയത്. ലാന്‍ഡ് റോവറിന്റെ ആദ്യ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനമാണ് പി400ഇ. 2.0 ലിറ്റര്‍ എന്‍ജിന്‍ 295 ബിഎച്ച്പിയാണ് പുറപ്പെടുവിക്കുന്നത്. കൂടെ 85 കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍. ആകെ 394 ബിഎച്ച്പി കരുത്തും 640 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കുത്തനെയുള്ള കയറ്റം കയറുന്നതിന് ഈ മുഴുവന്‍ ടോര്‍ക്കും ആവശ്യമായി വരും.

ലാന്‍ഡ് റോവറിന്റെ ടെറെയ്ന്‍ റെസ്‌പോണ്‍സ് സിസ്റ്റം റേഞ്ച് റോവര്‍ സ്‌പോര്‍ട് പി400ഇ യുടെ അല്‍ഭുത പ്രകടനത്തില്‍ നിര്‍ണ്ണായകമായി. ടിയാന്‍മെന്‍ മലനിരകളിലെ 99 വളവുകളും തുടര്‍ന്ന് 999 പടികളും കയറി സ്വര്‍ഗ്ഗത്തിന്റെ കവാടം കാണുന്നതിന് റേഞ്ച് റോവര്‍ സ്‌പോര്‍ട് പ്ലഗ്-ഇന്‍ ഹൈബ്രിഡ് തനിയെ അല്ല കുതിച്ചത്. ഹോ-പിന്‍ ടംഗ് എന്ന അതിസമര്‍ത്ഥനായ പ്രൊഫഷണല്‍ റേസിംഗ് ഡ്രൈവറാണ് സ്റ്റിയറിംഗ് വീല്‍ പിടിച്ചത്. ലെ മാന്‍സ്-ക്ലാസ് ജേതാവും ഫോര്‍മുല ഇ യില്‍ പാനസോണിക് ജാഗ്വാര്‍ റേസിംഗ് റിസര്‍വ് ഡ്രൈവറുമാണ് ഹോ-പിന്‍ ടംഗ്.

റേഞ്ച് റോവര്‍ സ്‌പോര്‍ട് പി400ഇ എസ്‌യുവിയാണ് സാഹസിക പ്രകടനം നടത്തിയത്. ഹോ-പിന്‍ ടംഗ് എന്നപ്രൊഫഷണല്‍ റേസിംഗ് ഡ്രൈവറാണ് വാഹനമോടിച്ചത്

താഴ്‌വരയിലെ ഡ്രാഗണ്‍ റോഡില്‍നിന്നാണ് ചാലഞ്ച് ആരംഭിച്ചത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ എന്ന വേഗത്തില്‍ ടംഗ് വാഹനമോടിച്ചു. തുടര്‍ന്ന് 999 പടവുകളും ഓടിച്ചുകയറ്റി റേഞ്ച് റോവര്‍ സ്‌പോര്‍ട് പി400ഇ മുകളിലെത്തിച്ചു. 22 മിനിറ്റ് 41 സെക്കന്‍ഡ് സമയമെടുത്താണ് ഡ്രാഗണ്‍ ചാലഞ്ച് പൂര്‍ത്തിയാക്കിയത്.

 

 

Comments

comments

Categories: Auto