ഹൈക്ക് ആപ്പില്‍നിന്ന് ഒല ക്യാബ് ബുക്ക് ചെയ്യാം

ഹൈക്ക് ആപ്പില്‍നിന്ന് ഒല ക്യാബ് ബുക്ക് ചെയ്യാം

കൊച്ചി: മെസേജിംഗ് ആപ്പായ ഹൈക്ക് ഉപയോഗിച്ച് ഇനി എളുപ്പത്തില്‍ ഓല ഷെയറിംഗ് ക്യാബുകളും ഓട്ടോകളും ബുക്ക് ചെയ്യാം. ഇന്ത്യയിലെ 110 നഗരങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്. ഹൈക്ക് വാലറ്റില്‍നിന്നോ നേരിട്ടോ പണം നല്‍കാം. ഒല ഓട്ടോമുതല്‍ മൈക്രോ, മിനി, പ്രീമിയം വിഭാഗങ്ങളായ ഒല പ്രൈം, ഒല പ്രൈം പ്ലേ, ഒല പ്ലൈം എസ്‌യുവി, ഒല ലക്‌സ് എന്നിവയെല്ലാം ബുക്ക് ചെയ്യുന്നതിന് ഹൈക്ക് ഉപയോഗിക്കാം.

ഹൈക്കിലെ ‘മീ’ ടാബില്‍നിന്ന് നേരിട്ട് ഒലയിലെത്തി ബുക്ക് ചെയ്യാം. ഒന്നിലധികം എക്കൗണ്ടുകള്‍ വേണ്ടെന്നതും ഒട്ടേറെ പാസ്‌വേഡുകള്‍ ഓര്‍ത്തിരിക്കേണ്ടെന്നതുമാണ് സൗകര്യം. എല്ലാവിധ ഫംഗ്ഷനുകളും അടക്കം ഒല ആപ്പിന് ഒരുഎംബിയില്‍താഴെ മാത്രമേ ഉ്ണ്ടാവുകയുള്ളൂ.

മൂവായിരത്തിലധികം ഓപ്പറേറ്റര്‍മാരില്‍നിന്നും ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും അറുപതിലധികം ഓപ്പറേറ്റര്‍മാരില്‍നിന്നും വൈദ്യുതി, ഗ്യാസ്, ഡിടിഎച്ച്, ലാന്‍ഡ്‌ലൈന്‍ എന്നിവയുടെ ബില്ലുകള്‍ അടയ്ക്കുന്നതിനും ഹൈക്ക് ആപ്പ് ഉപയോഗിക്കാം.

Comments

comments

Categories: Business & Economy