മുത്തൂറ്റ് ഗ്രൂപ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രിന്‍സിപ്പല്‍ ടീം പാര്‍ട്ട്ണറാകും

മുത്തൂറ്റ് ഗ്രൂപ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രിന്‍സിപ്പല്‍ ടീം പാര്‍ട്ട്ണറാകും

കൊച്ചി: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രിന്‍സിപ്പല്‍ ടീം പാര്‍ട്ട്ണര്‍ എന്ന നിലയില്‍ മുത്തൂറ്റ് ഗ്രൂപ്പ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി സഹകരിക്കും. ഈ സഹകരണത്തിന്റെ ഭാഗമായി ചെന്നൈ സൂപ്പര്‍ കിംഗ്്‌സ് കളിക്കാരുടെ ജേഴ്‌സിയുടെ മുന്നില്‍ വലതു ‘ഭാഗത്തായി മുത്തൂറ്റ് ഗ്രൂപ്പിന്റെ ലോഗോ ഉണ്ടാകും. മൂന്നു വര്‍ഷത്തേക്കാണ് കമ്പനി ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി ഇതിനുള്ള സഹകരണം ഉണ്ടാക്കിയിരിക്കുന്നത്.

ക്രിക്കറ്റ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായതും ഏറ്റവും കൂടുതല്‍ വീക്ഷിക്കപ്പെടുന്നതുമായ കായിക ഇനമാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു. ഐപിഎല്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഓരോ വര്‍ഷവും ഇതു കൂടുതല്‍ മെച്ചമാകുന്നതാണു കാണാനാവുന്നത്. കായിക മല്‍സരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ആഘോഷിക്കുന്നതിലും തങ്ങള്‍ എന്നും മുന്‍പന്തിയിലുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലൂടെ ഫുട്‌ബോളിലും പ്രോ കബഡി ലീഗിലൂടെ കബഡിയിലും മുന്‍ സീസണുകളില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സുമായി നാലു വര്‍ഷം സഹകരിച്ചതിലൂടെ ഐപിഎല്ലിലും തങ്ങള്‍ സജീവമായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹേന്ദ്ര സിംഗ് ധോണിയെപ്പോലൊരു മഹാനായ നായകന്റെ കീഴിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി സഹകരിക്കുന്നത് അതീവ സന്തോഷകരമാണ്. ഏതു ടീമിനെ പിന്തുണക്കുന്നവരായാലും രാജ്യമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളിലേക്കെത്തിച്ചേരാന്‍ ഈ സഹകരണം തങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂല്യങ്ങളില്‍ നിന്നു വ്യതിചലിക്കാതെയും വിശ്വാസ്യത കാത്തു സൂക്ഷിച്ചും കഴിഞ്ഞ 130-ല്‍ ഏറെ വര്‍ഷമായി മുന്നേറുന്ന മുത്തൂറ്റ് ഗ്രൂപ്പുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കെ എസ് വിശ്വനാഥന്‍ പറഞ്ഞു. മുത്തൂറ്റ് ഗ്രൂപ്പുമായി സഹകരിക്കുന്നത് തങ്ങളുടെ ബ്രാന്‍ഡിനു കൂടുതല്‍ പ്രചാരം ലഭിക്കാന്‍ സഹായിക്കും. മുത്തൂറ്റ് ഗ്രൂപ്പിനും അതിന്റെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിനും തമിഴ്‌നാട്ടില്‍ 900-ത്തില്‍ ഏറെ ശാഖകളുണ്ടെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലൂടെ ഫുട്‌ബോളിലും പ്രോ കബഡി ലീഗിലൂടെ കബഡിയിലും ഡെല്‍ഹി ഡെയര്‍ ഡെവിള്‍സുമായുള്ള നാലു വര്‍ഷത്തെ സഹകരണത്തിലൂടെ ഐപിഎല്ലിന്റെ മുന്‍ സീസണുകളിലും അടക്കം നിരവധി കായിക ഇനങ്ങളുമായി മുത്തൂറ്റ് ഗ്രൂപ്പ് മുന്‍ കാലങ്ങളില്‍ സഹകരിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy, Sports