മൈക്രോസോഫ്റ്റ് 500 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും

മൈക്രോസോഫ്റ്റ് 500 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും

വാഷിംഗ്ടണ്‍: ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് പുതിയ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിക്കായി രണ്ടു വര്‍ഷത്തിനുള്ളില്‍ 500 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് കമ്പനി ഗ്രോത്ത് ആന്‍ഡ് ഇക്കോസിസ്റ്റം വിഭാഗം കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ഷാര്‍ലെറ്റ് യാര്‍ക്കോണി അറിയിച്ചു. മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ് എന്ന പദ്ധതിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കമ്പനിയുടെ അഷ്വുര്‍ ക്രെഡിറ്റ് സേവനവും ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും വിപണനത്തിനും വരുമാനം ഉയര്‍ത്താനുമുള്ള സഹായവും ലഭിക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 120,000 ഡോളര്‍ സൗജന്യ അഷ്വുര്‍ ക്രെഡിറ്റ് നല്‍കുന്ന പ്രോഗ്രാമില്‍ സംരംഭ നിലവാരത്തിലുള്ള സാങ്കേതിക പിന്തുണയും ഡെവലപ്‌മെന്റ് ടൂളുകളും നല്‍കും. കൂടാതെ യോഗ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൈക്രോസോഫ്റ്റ് ഓഫീസ് 365, മൈക്രോസോഫ്റ്റ് ഡൈനാമിക്‌സ് 365 എന്നിവയുള്‍പ്പെടയുള്ള കമ്പനിയുടെ ബിസിനസ് ആപ്ലിക്കേഷനുകള്‍ പ്രയോജനപ്പെടുത്താനുള്ള അവസരവും ലഭിക്കും. സ്റ്റാര്‍ട്ടപ്പുകളുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ടീമിനെ മൈക്രോസോഫ്റ്റിന്റെ ആഗോള വില്‍പ്പന കൂട്ടായ്മയും പങ്കാളിത്ത ആവാസവ്യവസ്ഥയുമായി സഹകരിച്ച് സംരംഭങ്ങള്‍ക്ക് അവരുടെ ക്ലൗഡ് ഉല്‍പ്പന്നങ്ങള്‍ കാര്യക്ഷമമായി വില്‍ക്കാനും പ്രോഗ്രാം വഴി കഴിയും. മൈക്രോസോഫ്റ്റിന് 40,000 ലധികം സെയില്‍സ് പ്രതിനിധികളും ആയിരക്കണക്കിന് പങ്കാൡകളുമാണുള്ളത്.

അടുത്ത മാസം ലണ്ടന്‍, സിഡ്‌നി, ടെല്‍ അവീവ്, ബെര്‍ലിന്‍, ഷാംഗ്ഹായ്, ബീജിംഗ് എന്നിവിടങ്ങളില്‍ പുതിയ മൈക്രോസോഫ്റ്റ് റിയാക്റ്റര്‍ സ്‌പേസ് ആരംഭിക്കുമെന്നും ഷാര്‍ലെറ്റ് യാര്‍ക്കോണി തന്റെ ബ്ലോഗിലൂടെ അറിയിച്ചു. സംരംഭകര്‍, ഡെലവപ്പര്‍മാര്‍, നിക്ഷേപകര്‍, ബിസിനസ് സമൂഹം എന്നിവര്‍ക്ക് പരസ്പരം സംവദിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും പഠിത്താനും അവസരമൊരുക്കുന്ന മൈക്രോസോഫ്റ്റിന്റെ ദൗതിക സ്‌പേസാണ് റിയാക്റ്റര്‍.

Comments

comments

Categories: Business & Economy