വാണിജ്യ രംഗത്തെ മാറ്റത്തിനൊപ്പം സംരംഭ മേഖലയെ പരുവപ്പെടുത്തും: ടിഎംഎ

വാണിജ്യ രംഗത്തെ മാറ്റത്തിനൊപ്പം സംരംഭ മേഖലയെ പരുവപ്പെടുത്തും: ടിഎംഎ

തിരുവനന്തപുരം: രാജ്യത്തെ പ്രധാന മാനേജ്‌മെന്റ് സംഘടനകളില്‍ ഒന്നായ തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്‍ (ടിഎംഎ) വാര്‍ഷിക കണ്‍വെന്‍ഷന്‍ ആരംഭിച്ചു. ട്രൈമ 2018 എന്ന പേരില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ വാണിജ്യരംഗങ്ങളിലെ പ്രകട മാറ്റം പ്രധാന ചര്‍ച്ചയായി. ഇതിനോടകം തന്നെ സംസ്ഥാനത്തെ വ്യാവസായിക രംഗത്ത് വന്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ള ടിഎംഎ കാലികമായ മാറ്റത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിനും ട്രെയിനിംഗിനും മറ്റും വന്‍ പിന്തുണ നല്‍കുന്ന പ്രസ്ഥാനം കൂടിയാണ് ടിഎംഎ.

തുടര്‍ച്ചയായി മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന രാജ്യത്തെ സാമ്പത്തിക രംഗത്തിന് അനുയോജ്യമാ വിധത്തില്‍ സംരംഭക രംഗത്തെ പരുവപ്പെടുത്തുന്നതിനെ പ്പറ്റി കണ്‍വെന്‍ഷനില്‍ ചര്‍ച്ചകള്‍ നടത്തി തീരുമാനത്തിലെത്തുമെന്ന് ടിഎംഎ പ്രസിഡന്റ് ഹരികേഷ് പിസി പറഞ്ഞു. മേഖലയിലെ മറ്റ് പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകളും നടത്തപ്പെടും. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം രംഗത്തെ പ്രമുഖരുടെ അഭിപ്രായങ്ങളെ ഏകീകരിച്ചുകൊണ്ട് നവീന ആശയങ്ങള്‍ വ്യവസായിക മേഖലയില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകിട്ട് 6 മണിക്ക് ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം നിര്‍വച്ച ചടങ്ങില്‍ വ്യാവസായിക രംഗത്തെ പ്രമുഖര്‍ക്ക് പുറമെ ബി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകര്‍ അടക്കമുള്ളവരും പങ്കെടുക്കുന്നുണ്ട്.

Comments

comments

Categories: Business & Economy

Related Articles