ഒപ്പോ എ71 അവതരിപ്പിച്ചു

ഒപ്പോ എ71 അവതരിപ്പിച്ചു

കൊച്ചി: ഒപ്പോ ദി സെല്‍ഫി എക്‌സ്‌പെര്‍ട്ട് ആന്‍ഡ് ലീഡര്‍, തങ്ങളുടെ എ സീരിസിലേക്ക് എ71 (3ജിബി) എന്ന ഒരു പുതിയ മോഡല്‍ കൂടി അവതരിപ്പിച്ചു. അപ്‌ഗ്രേഡ് ചെയ്ത എഐ ബ്യൂട്ടി ടെക്‌നോളജിയും, ശക്തമായ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍450 പ്രൊസസറും അടങ്ങിയതാണ് ഈ മോഡല്‍. ഒപ്പോ സെല്‍ഫി ടെക്‌നോളജിയുള്ള ഫ്രണ്ട് ക്യാമറ, മനോഹരമായ സ്ലിം മെറ്റാലിക് യൂണിബോഡി എന്നിവ ചെറുപ്പക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കും. വൈവിധ്യമാര്‍ന്ന എ71(3ജിബി) മോഡല്‍ഗോള്‍ഡ്, കറുപ്പ് നിറങ്ങളില്‍ 9,990 രൂപക്ക് ഈ മോഡല്‍ ലഭ്യമാകും.

‘മനോഹരമായ ഡിസൈനിനൊപ്പം മികച്ച ഫോട്ടോഗ്രഫി അനുഭവം ആരാധകര്‍ക്കും ഉപഭോക്താക്കള്‍ക്കും നല്‍കുന്നതില്‍ ഞങ്ങള്‍ ഏറെ ശ്രദ്ധ നല്‍കുന്നുവെന്ന് ഒപ്പോ ബ്രാന്‍ഡ് ഡയറക്റ്റര്‍ ഇന്ത്യ വില്‍യാംഗ് പറഞ്ഞു.ഒപ്പോഎ71(3ജിബി) അവതരിപ്പിക്കുന്നതില്‍ ഏറെ ശ്രദ്ധ നല്‍കുന്നത് വഴി, സെല്‍ഫി യാത്രയില്‍ഒരു പടി കൂടി മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബില്‍റ്റ് ഇന്‍ഐ.ഐ ടെക്‌നോളജി, നിങ്ങളുടെ പേഴ്‌സണല്‍ഇമേജ് കണ്‍സള്‍ട്ടന്റ്, 200 ല്‍അധികം മുഖ സവിശേഷതകളെ ക്യാപ്ചര്‍ചെയ്യുകയും, മുഖം തിരിച്ചറിയുന്നത് കൂടുതല്‍ കൃത്യതയുള്ളതാക്കുകയും, ബ്യൂട്ടി റിടച്ചിംഗ് കൂടുതല്‍ മനോഹരവുമാക്കും. സ്മൂത്തായ പ്രൊസസിംഗ് വേഗത നല്‍കുകയും, ബാറ്ററി ചാര്‍ജ്ജ് ലാഭിക്കുകയും ചെയ്യുന്നു.

സ്മാര്‍ട്ട് അരിതമെറ്റിക് ഒപ്ടിമൈസേഷനുമുള്ളതാണ് പുതിയ ഒപ്പോ. ഇത് സെല്‍ഫികള്‍ വര്‍ധിച്ച വിശദാംശങ്ങളോടെ കൂടുതല്‍ യഥാര്‍ത്ഥവും സ്വഭാവികവുമാക്കും. അതേസമയം തന്നെ ഫ്രണ്ട് ക്യാമറയിലെ ബോക്കെ ഇഫക്റ്റ് ഒരു അധിക പ്രവര്‍ത്തനവും ഇല്ലാതെ നിങ്ങളെ വേറിട്ട് കാണിക്കും. ഡിസൈനിനെ സംബന്ധിച്ച് എ71(3ജിബി) 5.2ഇഞ്ച് എച്ഡി സ്‌ക്രീനും, മിനുസമാര്‍ന്ന യൂണിബോഡിയും ഉള്ളതാണ്. ആന്‍ഡ്രോയിഡ് 7.1 നെ അടിസ്ഥാനമാക്കിയ കളര്‍ ഒഎസ് 3.2, സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം നല്‍കുന്നു

Comments

comments

Categories: Business & Economy