ഹോണ്ട എക്‌സ്-ബ്ലേഡ് ബുക്കിംഗ് ആരംഭിച്ചു

ഹോണ്ട എക്‌സ്-ബ്ലേഡ് ബുക്കിംഗ് ആരംഭിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 79,000 രൂപ

ന്യൂഡെല്‍ഹി : ഓള്‍-ന്യൂ 160 സിസി മോട്ടോര്‍സൈക്കിളായ എക്‌സ്-ബ്ലേഡിന്റെ ബുക്കിംഗ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ആരംഭിച്ചു. ഓട്ടോ എക്‌സ്‌പോയില്‍ ബൈക്ക് അനാവരണം ചെയ്തിരുന്നു. ഹോണ്ടയുടെ മോട്ടോര്‍സൈക്കിള്‍ നിരയില്‍ സിബി ഹോര്‍നെറ്റ് 160 ആര്‍ ന്റെ തൊട്ടുതാഴെയായിരിക്കും എക്‌സ്-ബ്ലേഡിന്റെ സ്ഥാനം. ഓട്ടോ എക്‌സ്‌പോയില്‍ മികച്ച പ്രതികരണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എത്രയും വേഗം ബുക്കിംഗ് സ്വീകരിച്ചുതുടങ്ങുന്നതെന്ന് കമ്പനി അറിയിച്ചു. സുസുകി ജിക്‌സര്‍, ബജാജ് പള്‍സര്‍ എന്‍എസ് 160 എന്നിവയാണ് എതിരാളികള്‍.

2018-19 വര്‍ഷത്തെ ഹോണ്ടയുടെ നാലാമത്തെ ലോഞ്ചാണ് എക്‌സ്-ബ്ലേഡ്. പുതു തലമുറ ഉപഭോക്താക്കളില്‍നിന്ന് (ജനറേഷന്‍ ഇസഡ്) അഭൂതപൂര്‍വ്വമായ പ്രതികരണം ലഭിക്കുന്നതില്‍ തങ്ങള്‍ വളരെ ആവേശത്തിലാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. ‘സെഗ്‌മെന്റില്‍ ആദ്യം’ ഫീച്ചറുകളും 79,000 രൂപയില്‍ താഴെ ഡെല്‍ഹി എക്‌സ് ഷോറൂം വിലയുമായി ഹോണ്ട എക്‌സ്-ബ്ലേഡ് ഇന്ത്യന്‍ യുവാക്കളെ അമ്പരപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് മാസം പകുതിയോടെ മോട്ടോര്‍സൈക്കിള്‍ ഡെലിവറി ചെയ്തു തുടങ്ങും.

നഗര വീഥികളില്‍ മികച്ച പെര്‍ഫോമന്‍സ് ലഭിക്കുന്നതിന് എക്‌സ്-ബ്ലേഡിലെ എന്‍ജിന്‍ വ്യത്യസ്തമായി ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഓട്ടോ എക്‌സ്‌പോയില്‍ ബൈക്ക് അനാവരണം ചെയ്തിരുന്നു

ഹോണ്ട സിബി ഹോര്‍നെറ്റ് 160 ആര്‍ ഉപയോഗിച്ച പ്ലാറ്റ്‌ഫോമിലാണ് പുതിയ എക്‌സ്-ബ്ലേഡ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍ജിന്‍, ഷാസി, സൈക്കിള്‍ പാര്‍ട്‌സുകള്‍ എന്നിവയെല്ലാം സിബി ഹോര്‍നെറ്റ് 160 ആറുമായി വ്യത്യാസമില്ല. നഗര വീഥികളില്‍ മികച്ച പെര്‍ഫോമന്‍സ് ലഭിക്കുന്നതിന് എക്‌സ്-ബ്ലേഡിലെ എന്‍ജിന്‍ വ്യത്യസ്തമായി ട്യൂണ്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കും. ഫുള്‍-എല്‍ഇഡി ഹെഡ്‌ലാംപ് ക്ലസ്റ്റര്‍ പൂര്‍ണ്ണമായും പുതിയതാണ്. അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ ഹോണ്ട എക്‌സ്-ബ്ലേഡ് ലഭിക്കും. ആകര്‍ഷകമായ വിലയില്‍ ലഭിക്കുന്ന സ്റ്റൈലിഷ് 160 സിസി മോട്ടോര്‍സൈക്കിളാണ് ഹോണ്ട എക്‌സ്-ബ്ലേഡ്.

Comments

comments

Categories: Auto