ഈസി കുക്ക് ഹാര്‍ഡ് ഫൈറ്റര്‍ ബ്ലെന്റര്‍ വിപണിയിലേക്ക്

ഈസി കുക്ക് ഹാര്‍ഡ് ഫൈറ്റര്‍ ബ്ലെന്റര്‍ വിപണിയിലേക്ക്

കോഴിക്കോട്: ഈസി കുക്ക് ഹാര്‍ഡ് ഫൈറ്റര്‍ ബ്ലെന്റര്‍ പ്രോഡ്ക്റ്റ് ലോഞ്ചിംഗ് കോഴിക്കോട് വുഡീസ് ഹോട്ടലില്‍ നടന്നു. മാര്‍ക്കറ്റില്‍ ജനപ്രീതി നേടിയ ഈസി കുക്ക് കുക്കിംഗ് സിസ്റ്റം എന്ന പ്രോഡക്റ്റിനു ശേഷം ബാബിന്‍ ടെക്‌നോളജിസ് പ്രൈവറ്റ് ലിമിറ്റ് വിപണിലേക്ക് എത്തിക്കുന്ന ഉല്‍പ്പന്നമാണ് ഈസി കുക്ക് ഹാര്‍ഡ് ഫൈറ്റര്‍ ബ്ലെന്റര്‍ മിക്‌സി. ഇന്റര്‍നാഷണല്‍ ക്വാളിറ്റിയോട് കൂടി നിര്‍മ്മിക്കപ്പെട്ട ഈസി കുക്ക് ഹാര്‍ഡ് ഫൈറ്ററിന്റെ പ്രവര്‍ത്തന ക്ഷമത 1500 വാട്ടസും 28000 ആര്‍ പി എം ആണ്.

കരിങ്കല്ലിനെ പോലും ജ്യൂസ് ആക്കാന്‍ ശക്തിയുള്ളതാണ് ഈ ഉല്‍പ്പന്നം. ബാബിന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് പ്രത്യേകം രൂപകല്‍പന ചെയ്‌തെടുത്ത ഈ മിക്‌സി അടുക്കളകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറുമെന്ന് പത്രസമ്മേളനത്തില്‍ ബാബിന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ അബ്ദുള്‍ മജീദ് പറഞ്ഞു. ക്വാളിറ്റിയുടെ കാര്യത്തില്‍ മറ്റ് ഏത് മിക്‌സികളേക്കാള്‍ മുന്നില്‍ ആയിരിക്കും ഈ മിക്‌സി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ക്കറ്റിംഗ് ഹെഡ് സജിലാല്‍, പബ്ലിക് റിലേഷന്‍ മാനേജര്‍ മന്‍സൂര്‍ അലി എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Comments

comments

Categories: Business & Economy