എയര്‍ ഒഡീഷയ്ക്ക് പറക്കല്‍ അനുമതി ലഭിച്ചു

എയര്‍ ഒഡീഷയ്ക്ക് പറക്കല്‍ അനുമതി ലഭിച്ചു

ഉഡാന്‍ പദ്ധതിക്ക് കീഴില്‍ പ്രാദേശിക വ്യോമയാന സേവനം ആരംഭിക്കാന്‍ ഭുവനേശ്വര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എയര്‍ ഒഡീഷയ്ക്ക് അനുമതി. കമ്പനിക്ക് പറക്കല്‍ പെര്‍മിറ്റ് ലഭിച്ച വിവരം എയര്‍ ഒഡീഷ സ്ഥിരീകരിച്ചു. നേരത്തെ തീരുമാനിച്ചതുപോലെ ഈ മാസം 17 മുതല്‍ ഷെഡ്യൂള്‍ ചെയ്ത യാത്രാ സേവനം തുടങ്ങുമെന്നും എയര്‍ ഒഡീഷ ഓപ്പറേഷന്‍ ഹെഡ് സന്തോഷ് പാനി പറഞ്ഞു.

അഹമ്മദാബാദില്‍ നിന്ന് മുന്ദ്രയിലേക്കായിരിക്കും പ്രഥമ സര്‍വീസ്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കന്നി യാത്ര ഉദ്ഘാടനം ചെയ്യും. അഹമ്മദാബാദില്‍ നിന്ന് ജാംനഗറിലേക്കുള്ള സര്‍വീസിനും ഇതേ ദിവസം തുടക്കമിടും. അഹമ്മദാബാദ്- ഡിയു സര്‍വീസ് ഫെബ്രുവരി 25ലേക്കാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നും സന്തോഷ് പാനി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy