അബോഫിനെ തിരികെയെത്തിക്കാന്‍ പദ്ധതിയുമായി ആദിത്യ ബിര്‍ള ഗ്രൂപ്പ്

അബോഫിനെ തിരികെയെത്തിക്കാന്‍ പദ്ധതിയുമായി ആദിത്യ ബിര്‍ള ഗ്രൂപ്പ്

ബെംഗളുരു: ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള ഓണ്‍ലൈന്‍ ഫാഷന്‍ പോര്‍ട്ടലായിരുന്ന അബോഫ് ഡോട്ട് കോം സ്വകാര്യ ലേബല്‍ ബ്രാന്‍ഡായി തിരികെയെത്തുന്നു. ആറ് മാസം മുമ്പാണ് അബോഫ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഒരു ഫാഷന്‍ ഒമ്‌നി ചാനല്‍ ബ്രാന്‍ഡായി അബോഫിനെ മാറ്റാന്‍ ലക്ഷ്യമിട്ട് അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ബിസിനസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കമ്പനിയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള ഫാഷന്‍ ശാഖയായ ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയ്ല്‍ (എബിഎഫ്ആര്‍എല്‍) ഈ ബ്രാന്‍ഡിന്റെ പരമാവധി ഉല്‍പ്പാദനത്തിനായി നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

അടച്ചു പൂട്ടല്‍ തീരുമാനത്തിന് മുമ്പ് അഫോബ് ഡോട്ട് കോം നേടിയ നിക്ഷേപങ്ങള്‍ ഒരു ഇന്‍-ഹൗസ് ബ്രാന്‍ഡായുള്ള അഫോബിന്റെ വിപണനത്തിന് ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഉന്നതതല മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. ഫഌപ്കാര്‍ട്ട്, മിന്ത്ര, ആമസോണ്‍, ഷോപ്ക്ലൂസ് തുടങ്ങിയവ അവരുടെ സ്വകാര്യ ലേബലുകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെയും നീക്കം. അബോഫ് ഡോട്ട് കോം പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് ശേഷം അബോഫ് ബ്രാന്‍ഡിന്റെ (സ്വകാര്യ ലേബലില്‍) അവകാശങ്ങള്‍ എബിഎഫ്ആര്‍എല്‍ നേടിയിട്ടുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു.

Comments

comments

Categories: Business & Economy