ഇടപാടുകാരെ രക്ഷിക്കാനായില്ലെങ്കില്‍ വന്‍നഷ്ടം

ഇടപാടുകാരെ രക്ഷിക്കാനായില്ലെങ്കില്‍ വന്‍നഷ്ടം

ബാങ്കിംഗ് തട്ടിപ്പുകള്‍ക്കെതിരേ ഇടപാടുകാര്‍ക്ക് സംരക്ഷണം നല്‍കാനായില്ലെങ്കില്‍ ബാങ്കുകള്‍ക്ക് വരാന്‍ പോകുന്നത് ഭീമനഷ്ടം. ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ ബാധ്യതയില്ലെന്നു പറഞ്ഞ് ഒഴിവാകാനാകില്ലെന്നാണ് സമീപകാലസംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഈയിടെ ബ്രിട്ടണിലെ പ്രധാന ബാങ്കായ ടിഎസ്ബിക്ക് ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നത് 18,768 പൗണ്ടാണ്, ഏകദേശം 17,00,152.04 രൂപയ്ക്കു തത്തുല്യമായ തുക. മുതിര്‍ന്ന പൗരന്മാരായ ദമ്പതികളുടെ പണം തട്ടിക്കപ്പെട്ട കേസിലാണ് സാമ്പത്തിക ഒംബുഡ്‌സ്മാന്‍ നഷ്ടപരിഹാരം വിധിച്ചത്.

ദമ്പതികളുടെ പണം നഷ്ടപ്പെടാനിടയുള്ളതിനാല്‍ അവരുടെ ബാങ്ക് എക്കൗണ്ടില്‍ നിന്ന് 47,000 പൗണ്ട് പിന്‍വലിച്ച് താന്‍ പറയുന്ന് എക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് പോലീസ് ഓഫിസറായി ചമഞ്ഞ ക്രൂക്ക്‌സ്, ദമ്പതികളെ വിളിച്ചറിയിക്കുകയായിരുന്നു. ഇതു കേട്ട് പരിഭ്രാന്തരായ അവര്‍ അടുത്തുള്ള ടിഎസ്ബി ശാഖയിലെത്തി പണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ കാഷ്യര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും തട്ടിപ്പുണ്ടാകാമെന്നു പറഞ്ഞെങ്കിലും ദമ്പതികള്‍ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

പണം നഷ്ടപ്പെട്ടെന്നു ബോധ്യമായപ്പോള്‍ ദമ്പതികള്‍ ബാങ്കിനു പരാതി നല്‍കി. എന്നാല്‍, പണം തിരിച്ചു നല്‍കാന്‍ ബാങ്ക് അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. നഷ്ടപ്പെട്ടതില്‍ 9,808 പൗണ്ട് മാത്രമാണ് ബാങ്ക് അധികൃതര്‍ തിരികെ നല്‍കിയത്. കാഷ്യര്‍ സംശയം പ്രകടിപ്പിച്ചതു കണക്കിലെടുത്ത് ബാങ്കിന് പണക്കൈമാറ്റം തടയാന്‍ ജാഗ്രത പുലര്‍ത്താമായിരുന്നുവെന്ന് ഒംബുഡ്‌സ്മാന്‍ നിരീക്ഷിച്ചു. നഷ്‌പ്പെട്ട തുകയുടെ പകുതിയായ 18,768 പൗണ്ട് നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം ഇതിന്റെ എട്ടു ശതമാനം പലിശയും നല്‍കാന്‍ ഉത്തരവില്‍ പറയുന്നു.

Comments

comments

Categories: Banking, World