ഡമാക്കിന്റെ ലാഭത്തില്‍ 47 ശതമാനം ഇടിവ്

ഡമാക്കിന്റെ ലാഭത്തില്‍ 47 ശതമാനം ഇടിവ്

ദുബായ്: ദുബായിലെ പ്രമുഖ നിര്‍മാതാവായ ഡമാക്ക് പ്രോപ്പര്‍ട്ടീസിന് മോശം കാലം. നാലാം പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ സംഭവിച്ചിരിക്കുന്നത് വന്‍ ഇടിവാണ്. നാലാം പാദത്തിലെ ലാഭത്തില്‍ ഏകദേശം 47 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നുത്. മുഴുനീള വര്‍ഷത്തെ ലാഭത്തില്‍ 25 ശതമാനം ഇടിവുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആവശ്യകത കുറഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ദുബായിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് അത്ര മികച്ച രീതിയിലല്ല പ്രവര്‍ത്തിച്ചത്. ഇതാണ് ഡമാക്കിന്റെ ലാഭത്തില്‍ ഇടിവ് വരുത്തിയതെന്ന് കരുതപ്പെടുന്നു. വിപണിയിലേക്ക് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിയതും തിരിച്ചടിയായി.

2017ല്‍ ഡമാക്കിന്റെ അറ്റ ലാഭം 2.76 ബില്ല്യണ്‍ ദിര്‍ഹമാണ്, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വലിയ കുറവ്. 3.69 ബില്ല്യണ്‍ ദിര്‍ഹമായിരുന്നു മുന്‍ വര്‍ഷം രേഖപ്പെടുത്തിയത്. നാലാം പാദത്തില്‍ 455 മില്ല്യണ്‍ ദിര്‍ഹമായാണ് ലാഭം കുറഞ്ഞത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 851 മില്ല്യണ്‍ ദിര്‍ഹമായിരുന്നു കമ്പനിയുടെ ലാഭം. അതേസമയം തങ്ങളുടെ ദീര്‍ഘകാല ഹ്രസ്വകാല സാധ്യതകള്‍ ഇ്‌പ്പോഴും പോസിറ്റീവ് തന്നെയാണെന്ന് ഡമാക്ക് വ്യക്തമാക്കി.

ദുബായില്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020യോട് അനുബന്ധിച്ച് പ്രോപ്പര്‍ട്ടി വിപണിയില്‍ കുതിപ്പുണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 2018 വിപണിയെ സംബന്ധിച്ച് മികച്ചതാകുമെന്ന് തന്നെയാണ് പല ഡെവലപ്പര്‍മാരുടെയും പ്രതീക്ഷ.

Comments

comments

Categories: Arabia