വാറന്‍ ബഫറ്റിന്റെ ഇന്‍ഷുറന്‍സ് യൂണിറ്റ് ദുബായിലെത്തി

വാറന്‍ ബഫറ്റിന്റെ ഇന്‍ഷുറന്‍സ് യൂണിറ്റ് ദുബായിലെത്തി

ദുബായ്: നിക്ഷേപക മാന്ത്രികന്‍ എന്ന് ഖ്യാതി നേടിയ ശതകോടീശ്വര സംരംഭകന്‍ വാറന്‍ ബഫറ്റിന്റെ ഇന്‍ഷുറന്‍സ് ബിസിനസ് യൂണിറ്റ് ദുബായില്‍ ഓഫീസ് തുടങ്ങി. ബഫറ്റിന്റെ ബെര്‍ക്ഷയര്‍ ഹതാവെയുടെ ഇന്‍ഷുറന്‍സ് സബ്‌സിഡിയറിയാണ് ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലാണ് ബെര്‍ക്ഷയര്‍ ഹതാവെ സ്‌പെഷാലിറ്റി ഇന്‍ഷുറന്‍സ് ഓഫീസ് തുറന്നിരിക്കുന്നത്.

തങ്ങളുടെ ബ്രോക്കര്‍മാര്‍ക്കും മറ്റ് കമ്പനികള്‍ക്കും സ്‌പെഷാലിറ്റി, കൊമേഴ്‌സ്യല്‍ ഇന്‍ഷുറന്‍സ് സേവനങ്ങളാണ് ഹതാവെ നല്‍കുക. കണ്‍സ്ട്രക്ഷന്‍, എനര്‍ജി, പ്രോപ്പര്‍ട്ടി, മറൈന്‍ തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും സേവനങ്ങള്‍ നല്‍കും.

കമ്പനിയുടെ ഏഷ്യന്‍ മേഖലാ കേന്ദ്രങ്ങള്‍ ഹോങ്കാംഗിലും സിംഗപ്പൂരിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മക്കൗ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഇതിന് പിന്നാലെയാണ് ബെര്‍ക്ഷയര്‍ ഹതാവെ സ്‌പെഷാലിറ്റി ഇന്‍ഷുറന്‍സ് ദുബായ് അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ സെന്ററിലെത്തിയിരിക്കുന്നത്. എഐജിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു എലെസാന്‍ഡ്രോ കെറാസെയെ ദുബായ് ഓഫീസിലെ സുപ്രധാന പദവിയില്‍ ഹതാവെ നിയമിച്ചിട്ടുണ്ട്.

Comments

comments

Categories: Arabia

Related Articles