സാംസങ് മുന്‍ എക്‌സിക്യൂട്ടീവ് ഗൂഗിളില്‍ ചേര്‍ന്നു

സാംസങ് മുന്‍ എക്‌സിക്യൂട്ടീവ് ഗൂഗിളില്‍ ചേര്‍ന്നു

സാന്‍ഫ്രാന്‍സിസ്‌കോ: സാംസങ് ഇലക്‌ട്രോണിക്‌സില്‍നിന്നും സമീപകാലത്തു ചീഫ് ടെക്‌നോളജി ഓഫീസര്‍ സ്ഥാനം രാജിവച്ച ഇന്‍ഞ്ചോങ് റീ, ആല്‍ഫബെറ്റ് ഇന്‍കിന്റെ ഗൂഗിളില്‍ ചേര്‍ന്നു. ഗൂഗിളിന്റെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ബിസിനസിനെ നയിക്കുക ഇനി റീയായിരിക്കും. ഇക്കാര്യം ലിങ്ക്ഡിന്നിലൂടെ തിങ്കളാഴ്ച റീ തന്നെയാണ് അറിയിച്ചത്. ഗൂഗിളിന്റെ വക്താവ് ജെയ്ന്‍ ഹയിന്‍സ് റീയുടെ നിയമനം സംബന്ധിച്ച വാര്‍ത്ത ശരിയാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. മറ്റു ബിസിനസുകള്‍ക്കു സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറും വില്‍പ്പന നടത്തുന്ന ക്ലൗഡ് കംപ്യൂട്ടിങ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ഡയാന ഗ്രീനിന്റെ കീഴില്‍ entrepreneur-in-residence ആയി സേവനമനുഷ്ഠിക്കുമെന്ന് ലിങ്ക്ഡിന്നില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ റീ അറിയിച്ചു. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സുമായി ആല്‍ഫബെറ്റിന്റെ വിവിധ പദ്ധതികളെ ബന്ധപ്പെടുത്താന്‍ താന്‍ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.

മുന്‍നിര ക്ലൗഡ് കംപ്യൂട്ടിങ് സെല്ലര്‍മാരാണ് ആമസോണും, മൈക്രോസോഫ്റ്റും, ഐബിഎമ്മും. ഇന്റര്‍നെറ്റ് ബന്ധിത ഉപകരണങ്ങളുടെ ശൃംഖലയില്‍നിന്നും ഡാറ്റ വിലയിരുത്താന്‍ കമ്പനികളെ സഹായിക്കുന്നുണ്ട് ഇവരെല്ലാം. ഈ നിരയില്‍ മുന്നേറാന്‍ ശ്രമിക്കുന്നവരാണു ഗൂഗിളും.
ആറ് വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചതിനു ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് റീ സാംസങില്‍നിന്നും രാജിവച്ചത്. സാംസങ് സമീപകാലത്ത് അവതരിപ്പിച്ച Knox security system, Bixby digital assistant, Samsung Pay mobile wallet തുടങ്ങിയവ വികസിപ്പിച്ച സംഘത്തില്‍ റീ നിര്‍ണായ പങ്ക് വഹിച്ചിരുന്നു.

Comments

comments

Categories: World