എച്ച്ആര്‍ തലവന്റെ പദവിയില്‍വിദേശിയെ തേടി ടാറ്റ ഗ്രൂപ്പ്

എച്ച്ആര്‍ തലവന്റെ പദവിയില്‍വിദേശിയെ തേടി ടാറ്റ ഗ്രൂപ്പ്

മുംബൈ: പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി ഹ്യൂമന്‍ റിസോഴ്‌സസ്(എച്ച്ആര്‍) തലവന്റെ പദവിയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വിദേശിയെ നിയമിക്കാന്‍ നീക്കമിട്ട് ടാറ്റ ഗ്രൂപ്പ്. വിപണിയില്‍ വീണ്ടും സജീവ സാന്നിധ്യമറിയിക്കുന്നതിന് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ആവിഷ്‌കരിച്ച തന്ത്ര പ്രകാരം മികച്ചൊരു സംഘത്തെ നിയോഗിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ.

എസ് പത്മനാഭനാണ് ടാറ്റ ഗ്രൂപ്പിന്റെ നിലവിലെ എച്ച്ആര്‍ തലവന്‍. സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ സൈറസ് മിസ്ട്രിയുടെ അടുത്തയാളായ എന്‍ എസ് രാജന്റെ പിന്‍ഗാമിയായിട്ടായിരുന്നു പത്മനാഭന്റെ നിയമനം. എന്നാല്‍ പത്മനാഭന്‍ എല്ലായ്‌പ്പോഴും പകരക്കാരന്റെ ചുമതലയാണ് വഹിച്ചിരുന്നതെന്ന് ടാറ്റ ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു.

ബിസിനസില്‍ വളരെ സ്വാധീനം ചെലുത്തുന്ന നിര്‍ണായക ചുമതലയാണ് എച്ച്ആര്‍ തലവന്റേതെന്ന വിലയിരുത്തല്‍ ടാറ്റ ഗ്രൂപ്പിനുണ്ട്. അതിനാലാണ് ഈ പദവിക്കു ചേര്‍ന്ന ഒരു വിദേശിയെ കണ്ടെത്താന്‍ കമ്പനി വളരെ കാര്യക്ഷമമായ അന്വേഷണം നടത്തുന്നത്.

നിരവധി വിദേശ ജീവനക്കാരേയും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ നിന്നുള്ള പ്രതിഭകളേയും ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും ഒരു പുതിയ സപ്പോര്‍ട്ടിംഗ് ടീമിനെ എന്‍ ചന്ദ്രശേഖരന്‍ ഒരുക്കിയിട്ടുണ്ട്.

 

Comments

comments

Categories: Business & Economy