സ്‌റ്റോറീസ് ഗ്ലോബല്‍ ഹോം കണ്‍സെപ്റ്റ്‌സ് ബ്രാന്‍ഡ് മെസേജ് പുറത്തിറക്കി

സ്‌റ്റോറീസ് ഗ്ലോബല്‍ ഹോം കണ്‍സെപ്റ്റ്‌സ് ബ്രാന്‍ഡ് മെസേജ് പുറത്തിറക്കി

കൊച്ചി: ദേശീയ തലത്തിലുള്ള വികസനത്തിന്റെ ഭാഗമായി, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ്‌സ്‌റ്റൈല്‍ ഡെസ്റ്റിനേഷനായ സ്‌റ്റോറീസ് ഗ്ലോബല്‍ ഹോം കണ്‍സെപ്റ്റ്‌സ് അതിന്റെ ബ്രാന്‍ഡ്്് മെസേജ് പുറത്തിറക്കി. ഫര്‍ണിച്ചര്‍ കേവലം ഉപഭോക്തൃ ഉല്‍പ്പന്നം മാത്രമല്ല എന്ന സന്ദേശം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കമ്പനി ബ്രാന്‍ഡ് മെസേജ് പുറത്തിറക്കിയിരിക്കുന്നത്.

അതുകൊണ്ടാണ് ഓരോ വികാരങ്ങള്‍ക്കു പിറകിലും ഓരോ കഥയുണ്ടെന്ന ബ്രാന്‍ഡ് മെസേജ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്ന് സ്‌റ്റോറീസ് ചെയര്‍മാന്‍ ഹാരിസ് കെ പി പറഞ്ഞു. ഇത് മനസില്‍ വച്ചുകൊണ്ടാണ് കമ്പനി ഉല്‍പ്പാദകരെ തിരഞ്ഞെടുക്കുന്നതും പ്രോഡക്റ്റസ്് വാങ്ങിക്കുന്നതും.

ബ്രാന്‍ഡ് സന്ദേശം ഇറക്കുന്നതിലൂടെ കമ്പനിയുടെ ഉല്‍പ്പന്നത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കമ്പനിക്കുള്ളിലും പൊതുജനങ്ങള്‍ക്കും ബോധവല്‍ക്കരണം നല്‍കുക എന്നതാണ് ലക്ഷ്യം. ഉപഭോക്താവിന്റെ അഭിരുചിക്കും ശൈലിക്കും അനുയോജ്യമായ ഉല്‍പ്പന്നം മാത്രമേ നല്‍കു എന്ന ചിന്ത ഉല്‍പ്പാദനത്തിന്റെയും വിതരണത്തിന്റെയും എല്ലാ ഘട്ടങ്ങളിലും കമ്പനി സൂക്ഷിക്കാറുണ്ട്.

ദേശീയ തലത്തില്‍ പ്രശസ്തനായ വിനയ് ജെയ്‌സ്വാള്‍ സംവിധാനം ചെയ്ത ‘ദി മ്യൂസിക്കല്‍’ ഫേസ്ബുക്കിലും യൂ ട്യൂബിലും ലഭ്യമാണ്. ഇന്ത്യയിലെ 20 സുപ്രസിദ്ധ വ്യക്തിത്വങ്ങള്‍ ചേര്‍ന്നാണ് വീഡിയോ പ്രകാശനം നിര്‍വഹിച്ചത്.

ദുബായി കേന്ദ്രമായുള്ള ബ്രോനറ്റ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് സ്റ്റോറീസ് ഗ്ലോബല്‍ ഹോം കോണ്‍സെപ്റ്റ്‌സ്. 2012 ല്‍ ആരംഭിച്ച സ്ഥാപനം ഇതിനോടകം രണ്ട് സംസ്ഥാനങ്ങളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ പോകാനാഗ്രഹിക്കുന്ന ലൈഫ്‌സ്‌റ്റൈല്‍ കേന്ദ്രങ്ങളില്‍ ഒന്നാണ് സ്റ്റോറീസ്. ലോകത്തെ 19 രാജ്യങ്ങളില്‍ നിന്ന് തടി ഫര്‍ണീച്ചറുകള്‍ ഇറക്കുമതിചെയ്യുന്ന ഏക കമ്പനിയായ സ്റ്റോറീസ് വീടിന്റെ ആവശ്യം മൊത്തമായി മനസിലാക്കി ഉപഭോക്താവിന്റെ ഇഷ്ടാനുസരണമാണ് ഫര്‍ണീച്ചര്‍ ലഭ്യമാക്കുന്നത്.

ലോക നിലവാരത്തിലുള്ള ജീവിതശൈലിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഉപഭോക്താക്കള്‍ക്കായി സോഫകള്‍, കട്ടിലുകള്‍, മേശകള്‍, കസേരകള്‍, അലമാരകള്‍, ഫര്‍ണീച്ചര്‍ എന്നിവയും ഡൈനിംഗ് റൂം ബെഡ് റൂം, ലിവിംഗ് റൂം, അടുക്കള എന്നിവയുടെ രൂപകല്‍പ്പനയും, വീട് വൃത്തിയാക്കാനുള്ള ഉപകരണങ്ങള്‍ തുടങ്ങി ഒട്ടനവധി ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശേഖരവും സ്റ്റോറീസില്‍ ലഭ്യമാണ്.

Comments

comments

Categories: Business & Economy