സ്റ്റാര്‍ട്ടപ്പ് ബാറ്റില്‍ഫീല്‍ഡ് യൂറോപ്പ് മേയ് 24,25 തിയതികളില്‍

സ്റ്റാര്‍ട്ടപ്പ് ബാറ്റില്‍ഫീല്‍ഡ് യൂറോപ്പ് മേയ് 24,25 തിയതികളില്‍

പാരിസ്: ടെക്ക്ക്രഞ്ച് വിവാ ടെക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് ബാറ്റില്‍ഫീല്‍ഡ് യൂറോപ്പ് അടുത്ത മേയ് 24, 25 തിയതികളില്‍ പാരിസില്‍ നടക്കും. യൂറോപ്പിലെ മികച്ച പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പിനെ കണ്ടെത്തുന്നതിനുള്ള മത്സരത്തില്‍ യൂറോപ്പ് ഭൂഖണ്ഡത്തില്‍ നിന്നുള്ള ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളാണ് മാറ്റുരയ്ക്കുന്നത്. പ്രേക്ഷകരുടെയും മുന്‍നിര നിക്ഷേപകരും സംരംഭകരും സാങ്കേതിക വിദഗ്ധരുമടങ്ങിയ വിധിനിര്‍ണയ സമിതിക്ക് മുന്നിലാണ് മത്സരം.

മത്സരം ടെക്ക്രഞ്ച് ഡോട്ട് കോം, യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ പ്ലാറ്റ്‌ഫോമുകളില്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്. 25,000 യൂറോയാണ് (ഏകദേശം 30885.25 യുഎസ് ഡോളര്‍) വിജയിക്കു ലഭിക്കുക. കൂടാതെ രണ്ടു പേര്‍ക്ക് ടെക്ക്രഞ്ചിന്റെ ഡിസ്‌റപ്റ്റ് എസ്എഫ് 2018 നോടനുബന്ധിച്ച് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് ബാറ്റില്‍ ഫീല്‍ഡില്‍ പങ്കെടുക്കാന്‍ സൗജന്യ യാത്രയും ലഭിക്കും.

ലോകോത്തര സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ ആഗോള സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് പരിചയപ്പെടുത്തിയ സ്റ്റാര്‍ട്ടപ്പ് ബാറ്റില്‍ഫീല്‍ഡില്‍ കഴിഞ്ഞ ഒരു ദാശാബ്ദത്തിടെ 700 ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുകയും എട്ട് ബില്യണ്‍ ഡോളറിലധികം നിക്ഷേപം സമാഹരിക്കുകയും ചെയ്തിട്ടുണ്ട്. മിന്റ്, ഡ്രോപ്‌ബോക്‌സ്, യാമെര്‍, ട്രിപ്ലറ്റ്, ഗെറ്റ് എറൗണ്ട്, ക്ലൗഡ്ഫ്‌ളെയര്‍ എന്നിവയെല്ലാം ഇത്തരം കമ്പനികള്‍ക്ക് ഉദാഹരണമാണ്.

Comments

comments

Categories: Business & Economy