ശോഭയുടെ പുതിയ ലൈഫ്‌സ്‌റ്റൈല്‍ വില്ലാ പ്രോജക്റ്റ്

ശോഭയുടെ പുതിയ ലൈഫ്‌സ്‌റ്റൈല്‍ വില്ലാ പ്രോജക്റ്റ്

ചെന്നൈ: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന്റെ ഏറ്റവും പുതിയ വില്ലാ പ്രോജക്റ്റ്് ശോഭ ഗാര്‍ഡേനിയ ചെന്നൈയിലെ വേങ്കൈവാസലില്‍ അവതരിപ്പിച്ചു. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അകന്ന് എന്നാല്‍ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാകുകയും ചെയ്യുന്ന പദ്ധതി തമിഴ് വാസ്തു ശൈലിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

6.85 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പദ്ധതിയില്‍ 1334.75 ച.അടി മുതല്‍ 3365.21 ച.അടി വരെ വിസ്തൃതിയുള്ള 79 വില്ലകളാണ് ഉണ്ടാവുക. ചെന്നൈയിലെ ശോഭയുടെ അഞ്ചാമത്തെ പാര്‍പ്പിട പദ്ധതിയാണ് ഇത്.

Comments

comments

Categories: Business & Economy