സ്മാര്‍ട്ട്‌വര്‍ക്ക്‌സ് തമിഴ്‌നാട്ടിലെ സാന്നിധ്യം ശക്തമാക്കുന്നു

സ്മാര്‍ട്ട്‌വര്‍ക്ക്‌സ് തമിഴ്‌നാട്ടിലെ സാന്നിധ്യം ശക്തമാക്കുന്നു

ചെന്നൈ: കോ വര്‍ക്കിംഗ് സ്‌പേസ് സേവനദാതാക്കളായ സ്മാര്‍ട്ട്‌വര്‍ക്ക്‌സ് ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലെ ബിസിനസ് വികസിപ്പിക്കാനൊരുങ്ങുന്നു. സ്മാര്‍ട്ട്‌വര്‍ക്ക്‌സ് അടുത്തിടെ ചെന്നൈയില്‍ തങ്ങളുടെ ആദ്യത്തെ ഷെയേഡ് വര്‍ക്ക്‌സ്‌പേസ് ആരംഭിച്ചിരുന്നു. ഓള്‍ഡ് മഹാബലിപുരം റോഡില്‍ മറ്റൊരു സെന്റര്‍ ഉടന്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. പദ്ധതികള്‍ക്കായി 20 കോടിയാണ് നഗരത്തില്‍ കമ്പനി നിക്ഷേപിക്കുന്നത്.

ഐടി/ഐടിഇഎസ്, ബാങ്കിംഗ്, ഓട്ടോമൊബീല്‍, ലക്ഷ്വറി നിര്‍മാണം തുടങ്ങിയ രംഗങ്ങളില്‍ അതിവേഗത്തിലുള്ള വളര്‍ച്ചയാണ് തമിഴ്‌നാട്ടില്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ വിപണി അന്തരീഷം പക്വതയുള്ളതും ഷെയേര്‍ഡ് വര്‍ക്ക്‌സ്‌പേസിന് വളരെ അനുയോജ്യവുമാണ്. അതിനാലാണ് സ്മാര്‍ട്ട്‌വര്‍ക്ക്‌സ് തമിഴ്‌നാട്ടിലേക്ക് ബിസിനസ് വികസിപ്പിച്ചത്- സ്മാര്‍ട്ട്‌വര്‍ക്ക്‌സ് സ്ഥാപകന്‍ നിതീഷ് സര്‍ദ പറഞ്ഞു.

900 സീറ്റുകളുള്ളതാണ് ചെന്നൈയുടെ ദക്ഷിണമേഖലയിലുള്ള ഗിണ്ടിയിലെ കമ്പനിയുടെ സെന്റര്‍. 45,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള സെന്ററില്‍ സ്വീകരമുറിയോട് ചേര്‍ന്ന് കഫറ്റീരിയ, ഗെയിമിംഗ് റൂം, ജിം, മെഡിക്കല്‍ റൂം, മീറ്റിംഗ് റൂം, കോണ്‍ഫറന്‍സ് റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചെറുകിട, ഇടത്തരം കമ്പനികളുടെ കേന്ദ്രമായ ഗണ്ടി വിവിധ ഗതാഗത മാര്‍ഗങ്ങള്‍കൊണ്ട് ബന്ധിതമാണെന്നും അതിനാല്‍ ഓഫീസ് സ്‌പേസിന് തികച്ചും അനുയോജ്യമായ പ്രദേശമാണിതെന്നും നിതീഷ് അഭിപ്രായപ്പെട്ടു.

നിലവില്‍ ഒന്‍പത് നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌വര്‍ക്ക്‌സിന് 16 സെന്ററുകളിലായി ഒന്‍പത് ലക്ഷം സ്‌ക്വയര്‍ഫീറ്റിന്റെ ഓഫീസ് സ്‌പേസാണുള്ളത്. 2020 ആകുന്നതോടെ ഒന്നാം നിര രണ്ടാം നിര നഗരങ്ങളില്‍ കൂടുതല്‍ വികസിച്ചുകൊണ്ട് ഓഫീസ് സ്‌പേസ് മൂന്നു ബില്യണ്‍ സക്വയര്‍ ഫീറ്റായി ഉയര്‍ത്താനാണ് പദ്ധതി. ഇതിനോടനുബന്ധിച്ച് അടുത്തിടെ കമ്പനി 150 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു.

Comments

comments

Categories: Business & Economy