റെയ്ല്‍വേ 30,000 പേരെ പരിശീലിപ്പിക്കും

റെയ്ല്‍വേ 30,000 പേരെ പരിശീലിപ്പിക്കും

സ്‌കില്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റെയ്ല്‍വേ മന്ത്രാലയം 16 സോണല്‍ യൂണിറ്റുകളിലെയും ഏഴ് നിര്‍മാണ യൂണിറ്റുകളിലെയും 30,000 ട്രെയ്‌നികള്‍ക്ക് പരിശീലനം നല്‍കും. ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, വെല്‍ഡര്‍, പെയ്ന്റര്‍, കാര്‍പെന്‍ഡര്‍, ഇലക്ട്രീഷന്‍, റഫ്രിജറേറ്റര്‍-എസി മെക്കാനിക്ക്, മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക് തുടങ്ങിയ വിഭാഗങ്ങളിലെ ട്രെയ്‌നികള്‍ക്കാണ് പരിശീലനം. നിലവില്‍ 4000 ലധികംപേര്‍ വിവിധ വിഭാഗങ്ങളിലായി പരിശീലനത്തിലുണ്ട്.

Comments

comments

Categories: Education