Archive

Back to homepage
Business & Economy

എച്ച്ആര്‍ തലവന്റെ പദവിയില്‍വിദേശിയെ തേടി ടാറ്റ ഗ്രൂപ്പ്

മുംബൈ: പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി ഹ്യൂമന്‍ റിസോഴ്‌സസ്(എച്ച്ആര്‍) തലവന്റെ പദവിയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വിദേശിയെ നിയമിക്കാന്‍ നീക്കമിട്ട് ടാറ്റ ഗ്രൂപ്പ്. വിപണിയില്‍ വീണ്ടും സജീവ സാന്നിധ്യമറിയിക്കുന്നതിന് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ആവിഷ്‌കരിച്ച തന്ത്ര പ്രകാരം മികച്ചൊരു സംഘത്തെ നിയോഗിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ.

Arabia

ഇമാര്‍ ഡെവലപ്‌മെന്റ് നടത്തിയത് അതിഗംഭീര പ്രകടനം

ദുബായ്: ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത ശേഷമുള്ള ആദ്യ ഫലങ്ങള്‍ ഇമാര്‍ ഡെവലപ്‌മെന്റ് പുറത്തുവിട്ടു. കമ്പനിയുടെ അറ്റലാഭത്തിലുണ്ടായിരിക്കുന്നത് 30 ശതമാനം വളര്‍ച്ചയാണ്. 2017ല്‍ ഇമാര്‍ ഡെവലപ്‌മെന്റ് നേടിയ അറ്റലാഭം 747 ദശലക്ഷം ഡോളറാണെന്ന് കണക്കുകള്‍ പറയുന്നു. ഇമാര്‍ ഗ്രൂപ്പിന്റെ ഭാഗമായ

Arabia

വാറന്‍ ബഫറ്റിന്റെ ഇന്‍ഷുറന്‍സ് യൂണിറ്റ് ദുബായിലെത്തി

ദുബായ്: നിക്ഷേപക മാന്ത്രികന്‍ എന്ന് ഖ്യാതി നേടിയ ശതകോടീശ്വര സംരംഭകന്‍ വാറന്‍ ബഫറ്റിന്റെ ഇന്‍ഷുറന്‍സ് ബിസിനസ് യൂണിറ്റ് ദുബായില്‍ ഓഫീസ് തുടങ്ങി. ബഫറ്റിന്റെ ബെര്‍ക്ഷയര്‍ ഹതാവെയുടെ ഇന്‍ഷുറന്‍സ് സബ്‌സിഡിയറിയാണ് ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലാണ് ബെര്‍ക്ഷയര്‍ ഹതാവെ സ്‌പെഷാലിറ്റി

Arabia

ഊര്‍ജ്ജരംഗത്ത് 22 ബില്ല്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ ദുബായ്

ദുബായ്: ഊര്‍ജ്ജരംഗത്ത് വലിയ വിപ്ലവത്തിനൊരുങ്ങുകയാണ് ദുബായ് നഗരം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിവിധ ഊര്‍ജ്ജ പദ്ധതികള്‍ക്കായി 22 ബില്ല്യണ്‍ ഡോളര്‍ ചെലവിടാനാണ് സര്‍ക്കാരിന്റെ പദ്ധതി. ദുബായ് സര്‍ക്കാരിന്റെ കീഴിലുള്ള ദുബായ് ഇലക്ട്രിസിറ്റി & വാട്ടര്‍ അതോറിറ്റി (ഡെവ) ആയിരിക്കും പദ്ധതികള്‍ക്ക് നേതൃത്വം

Arabia

തൊഴില്‍ശക്തിയില്‍ വന്‍ വര്‍ധന വരുത്താന്‍ സീമെന്‍സ്

ദുബായ്: യൂറോപ്പിലെ ഏറ്റവും വലിയ വ്യാവസായിക ഉല്‍പ്പാദകരായ സീമെന്‍സ് ദുബായിലെ എയര്‍പോര്‍ട്ട് ലോജിസ്റ്റിക്‌സ് മേഖലയില്‍ കൂടുതല്‍ പേരെ നിയമിക്കുന്നു. ഈ രംഗത്തെ തങ്ങളുടെ തൊഴില്‍ ശക്തി ഇരട്ടിയാക്കാനാണ് ജര്‍മന്‍ ഭീമനായ സീമെന്‍സ് പദ്ധതിയിടുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ പേരെ നിയമിക്കുമെന്ന്

Arabia

സോക്കര്‍ ക്ലബ്ബിന് 500 ദശലക്ഷം ഡോളര്‍ നല്‍കി അല്‍വലീദ്

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തനായ അന്താരാഷ്ട്ര നിക്ഷേപകന്‍ പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ സോക്കര്‍ ക്ലബ്ബുകളിലേക്ക് വലിയ നിക്ഷേപം നടത്തുന്നു. ഏകദേശം 500 മില്ല്യണ്‍ ഡോളര്‍ ഇതിനായി ചെലവഴിക്കുമെന്ന് കമ്പനി അറിയിച്ചു. സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ

Arabia

ഡമാക്കിന്റെ ലാഭത്തില്‍ 47 ശതമാനം ഇടിവ്

ദുബായ്: ദുബായിലെ പ്രമുഖ നിര്‍മാതാവായ ഡമാക്ക് പ്രോപ്പര്‍ട്ടീസിന് മോശം കാലം. നാലാം പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ സംഭവിച്ചിരിക്കുന്നത് വന്‍ ഇടിവാണ്. നാലാം പാദത്തിലെ ലാഭത്തില്‍ ഏകദേശം 47 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നുത്. മുഴുനീള വര്‍ഷത്തെ ലാഭത്തില്‍ 25 ശതമാനം ഇടിവുമാണെന്ന്

Business & Economy Slider

‘ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ തേടി വരുന്നിടത്താണ് വിജയം’

ഫോട്ടോ പ്രിന്റിംഗ് ടെക്‌നോളജിയുടെ ഇന്ത്യയിലെ ഭാവി സാധ്യതകള്‍ എങ്ങനെ വിലയിരുത്തുന്നു? ഇത് ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ കാലമാണ്. ഫോട്ടോകള്‍ കൂടുതലായാലും സോഫ്റ്റ് കോപ്പികള്‍ ആയി മാത്രം സൂക്ഷിച്ചിരുന്ന രീതിയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടു വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും വിഭിന്നമായി

World

തിയോഡോര്‍ റൂസ്‌വെല്‍റ്റും ടെഡി ബെയറും

ലോകമെമ്പാടുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമാണ് അന്നും ഇന്നും എന്നും ടെഡി ബെയര്‍. പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും ചിഹ്നമായും ഇത് പരിഗണിക്കപ്പെടുന്നു. എന്നാല്‍ 1903 ഫെബ്രുവരി 15ന് അമേരിക്കന്‍ ബിസിനസുകാരനായ മോറിസ് മിക്‌ടോം തന്റെ കടയില്‍ ആദ്യമായി അവതരിപ്പിച്ച ടെഡി ബെയര്‍ എന്നു പേരുള്ള

Slider World

മാലദ്വീപ്: ഇന്ത്യയുടെ അസ്വസ്ഥതകളും ആശങ്കകളും

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുത്തുമാല പോലെയാണ് മാലദ്വീപിന്റെ കിടപ്പ്. ചരടില്‍ പവിഴമുത്തുകള്‍ കോര്‍ത്തിണക്കിയുള്ള മാല എങ്ങനെയാണോ രൂപംകൊണ്ടിരിക്കുന്നത് അതേപോലെയാണ് മാലദ്വീപ് എന്ന ദ്വീപസമൂഹരാഷ്ട്രവും രൂപപ്പെട്ടിരിക്കുന്നത്. പവിഴപ്പുറ്റുകളുടെ സാന്നിധ്യം മൂലം ഏറെ ആകര്‍ഷകമാണ് 1200 ഓളം ദ്വീപുകളുടെ കൂട്ടായ്മയായ ഈ ദക്ഷിണേഷ്യന്‍ രാഷ്ട്രം. വിനോദസഞ്ചാരികളുടെ

Editorial

വീണ്ടും വായ്പ എഴുതിത്തള്ളല്‍, ഇത് മോശം കീഴ്‌വഴക്കം

അടുത്ത വര്‍ഷമാണ് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണത്തിലെ നേട്ടങ്ങളില്‍ എത്രമാത്രം സംസ്ഥാനം ഭരിക്കുന്ന വസുന്ധര രാജെക്ക് അഭിമാനിക്കാനുണ്ടെന്ന കാര്യം ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 8000 കോടി രൂപയുടെ കാര്‍ഷിക വായ്പ

Business & Economy Slider Women

മായാ വിശ്വകര്‍മ-പാഡ് വുമണ്‍ ഓഫ് ഇന്ത്യ

പാഡ്മാന്‍ എന്ന ഹിന്ദി ചലച്ചിത്രം പുറത്തിറങ്ങിയപ്പോഴാണ് നമ്മളില്‍ പലരും തമിഴ്‌നാട്ടിലെ അരുണാചലം മുരുഗാനന്ദന്‍ എന്ന വ്യക്തിയെ കുറിച്ച് കൂടുതലായി അറിയുന്നത്. സാനിറ്ററി നാപ്കിന്‍ നിര്‍മിച്ച് സ്ത്രീകള്‍ക്ക് സൗജന്യമായി വിതരണം ചെയ്തുകൊണ്ട് ഇന്ത്യയില്‍ സാനിറ്ററി നാപ്കിന്‍ വിപ്ലവം സൃഷ്ടിച്ച മുരുഗാനന്ദന്റെ ജീവിതം അഭ്രപാളിയിലും

Banking World

ഇടപാടുകാരെ രക്ഷിക്കാനായില്ലെങ്കില്‍ വന്‍നഷ്ടം

ബാങ്കിംഗ് തട്ടിപ്പുകള്‍ക്കെതിരേ ഇടപാടുകാര്‍ക്ക് സംരക്ഷണം നല്‍കാനായില്ലെങ്കില്‍ ബാങ്കുകള്‍ക്ക് വരാന്‍ പോകുന്നത് ഭീമനഷ്ടം. ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ ബാധ്യതയില്ലെന്നു പറഞ്ഞ് ഒഴിവാകാനാകില്ലെന്നാണ് സമീപകാലസംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഈയിടെ ബ്രിട്ടണിലെ പ്രധാന ബാങ്കായ ടിഎസ്ബിക്ക് ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നത് 18,768 പൗണ്ടാണ്, ഏകദേശം 17,00,152.04

Business & Economy Slider

സംരംഭങ്ങളുടെ പുതുവര്‍ഷ ചിന്തകള്‍ എങ്ങനെ?

പുതുവര്‍ഷാരംഭത്തില്‍ മിക്കവാറും ആളുകള്‍ പ്രതിജ്ഞയെടുക്കാറുണ്ട്. പഴയ ശീലങ്ങള്‍ ഉപേക്ഷിച്ച് പുതിയ കാര്യങ്ങള്‍ക്കു തുടക്കമിടാനാണ് പലരും ശ്രമിക്കാറുള്ളത്. പുതുതായി ആരംഭിക്കുന്നതിനുള്ള പ്രതീകാത്മക അവസരമായി പുതുവര്‍ഷത്തെ ആളുകള്‍ കാണുന്നു. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു, ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു, സ്വയം നല്ല വ്യക്തിയാകുമെന്ന് മനസിലുറപ്പിക്കുന്നു. ഏറ്റവും

Tech

ശാസ്ത്രമേഖലയില്‍ ഇന്ത്യ മെച്ചെടുന്നുണ്ടെന്നു കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍

ന്യൂഡല്‍ഹി: ശാസ്ത്രമേഖലയില്‍ ഇന്ത്യ തുടര്‍ച്ചയായി റാങ്കിംഗ് മെച്ചപ്പെടുത്തുന്നുണ്ടെന്നും, ഒരു ദിവസം മറ്റെല്ലാ രാജ്യങ്ങളെയും ഇന്ത്യ നയിക്കുമെന്നും കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. അദ്ദേഹം കൈകാര്യം ചെയ്യുന്ന ശാസ്ത്ര സാങ്കേതിക വകുപ്പിനു, ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയ തീരുമാനത്തെ മന്ത്രി പ്രശംസിക്കുകയും ചെയ്തു.