ശാസ്ത്രമേഖലയില്‍ ഇന്ത്യ മെച്ചെടുന്നുണ്ടെന്നു കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍

ശാസ്ത്രമേഖലയില്‍ ഇന്ത്യ മെച്ചെടുന്നുണ്ടെന്നു കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍

ന്യൂഡല്‍ഹി: ശാസ്ത്രമേഖലയില്‍ ഇന്ത്യ തുടര്‍ച്ചയായി റാങ്കിംഗ് മെച്ചപ്പെടുത്തുന്നുണ്ടെന്നും, ഒരു ദിവസം മറ്റെല്ലാ രാജ്യങ്ങളെയും ഇന്ത്യ നയിക്കുമെന്നും കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. അദ്ദേഹം കൈകാര്യം ചെയ്യുന്ന ശാസ്ത്ര സാങ്കേതിക വകുപ്പിനു, ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയ തീരുമാനത്തെ മന്ത്രി പ്രശംസിക്കുകയും ചെയ്തു.

മസ്തിഷ്‌ക ചോര്‍ച്ച(brain drain) തടയാനുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ രാജ്യത്തിനു മസ്തിഷ്‌ക നേട്ടം(brain gain) ആയി മാറാന്‍ തുടങ്ങിയെന്നു മന്ത്രി പറഞ്ഞു. രാജ്യത്തെ 250-ാളെ ശാസ്ത്രജ്ഞര്‍ ബിജെപി അധികാരത്തിലേറിയതിനു ശേഷം ഇന്ത്യയിലേക്കു തിരികെയെത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവ്വേയാണ് ഇക്കാര്യം മന്ത്രി പറഞ്ഞത്.

സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് ബജറ്റില്‍ 12,322.62 കോടി രൂപയാണ് നീക്കിവച്ചത്. എര്‍ത്ത് സയന്‍സിന് 1,800 കോടി രൂപയും മാറ്റിവച്ചു. 2017-18 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് ശാസ്ത്ര സാങ്കേതിക മേഖലയിലെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന് എട്ട് ശതമാനം അധികം തുക നീക്കി വച്ചതായും മന്ത്രി പറഞ്ഞു. എന്‍ഡിഎ ഭരണകാലത്ത് ഇന്നൊവേഷന്‍, സ്റ്റാര്‍ട്ട് അപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിയത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 15 പുതിയ ബയോടെക്‌നോളജി ഇന്‍കുബേറ്ററുകളും, 15-20 പുതിയ ടെക്‌നോളജി ഇന്‍കുബേറ്ററുകളും ആരംഭിക്കുമെന്നു ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെക്രട്ടറി പ്രഫസര്‍ അശുതോഷ് ശര്‍മയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ലബോറട്ടറികളില്‍ മെഷീനുകള്‍ ഉപയോഗിക്കുന്ന രീതി വിദ്യാര്‍ഥികളെയും ടെക്‌നീഷ്യന്മാരെയും പരിശീലിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ‘Accelerate Vigyan’ എന്ന പദ്ധതിയാരംഭിച്ചതായി അശുതോഷ് ശര്‍മ പറഞ്ഞു.

Comments

comments

Categories: Tech