ഗ്ലിച്ചിനെ ഗ്രൂപ്പ് എം ഏറ്റെടുത്തു

ഗ്ലിച്ചിനെ ഗ്രൂപ്പ് എം ഏറ്റെടുത്തു

മുംബൈ: ഡിജിറ്റല്‍ ക്രിയേറ്റീവ് ഏജന്‍സിയായ ദ ഗ്ലിച്ചിനെ ആഗോള മാധ്യമ നിക്ഷേപ സ്ഥാപനം ഗ്രൂപ്പ് എം ഏറ്റെടുത്തു. ലോകത്തിലെ ഏറ്റവും ചലനാത്മകമായ സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യയിലെ ഈ ഏറ്റെടുക്കല്‍ ഗ്രൂപ്പ് എമ്മിന്റെ വളര്‍ച്ചാ തന്ത്രത്തിന് തുടര്‍ച്ച നല്‍കുമെന്ന് കരുതപ്പെടുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങളുടേയും സമഗ്ര ഉള്ളടക്ക പരിഹാര മാര്‍ഗങ്ങളുടേയും വിപുലമായ ഉല്‍പ്പന്നനിര ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്രദമാക്കാനും ഈ ഇടപാട് വഴിയൊരുക്കും. ഏറ്റെടുക്കലിന് ശേഷവും സ്വതന്ത്രമായിട്ടായിരിക്കും ദി ഗ്ലിച്ച് പ്രവര്‍ത്തിക്കുക.

ഇന്ത്യയിലെ ആശയവിനിമയ രംഗത്ത് നാടകീയമായ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ക്രിയേറ്റിവിറ്റി, ടെക്‌നോളജി, ഡാറ്റ എന്നിവയില്‍ നൂതന പരിഹാരമാര്‍ഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ തുടരുന്ന കമ്പനിയാണ് ഗ്രൂപ്പ് എം. ഇടപാടുകാര്‍ക്ക് ഫലപ്രദമായ പരിഹാരമാര്‍ഗങ്ങള്‍ പ്രദാനം ചെയ്യുന്നതിന് പ്രാപ്തമായ ഉള്ളടക്കശേഷിയും ക്രിയാത്മകതയും ഉള്ള പങ്കാളിയെയാണ് കണ്ടെത്തിയിരിക്കുന്നത് – ഡബ്ല്യൂപിപി ഇന്ത്യയുടെ കണ്‍ട്രി മാനേജരും ഗ്രൂപ്പ് എം സൗത്ത് ഏഷ്യ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ സിവിഎല്‍ ശ്രീനിവാസ് പറഞ്ഞു.

ബ്രാന്‍ഡുകളുടെ ഫലപ്രദമായ പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ മികച്ച ഡാറ്റയും അവലോകന വൈദഗ്ധ്യവും പ്രയോജനപ്പെടുത്താന്‍ ഇത് വഴി സാധിക്കും- ദി ഗ്ലിച്ചിലെ ക്രിയേറ്റീവ് ചീഫും സഹസ്ഥാപകനുമായ രോഹിത് രാജ് പറഞ്ഞു.

യുണിലിവര്‍, നെറ്റ്ഫഌക്‌സ്, ഓയോ റൂമ്‌സ്, ഷട്ടര്‍സ്‌റ്റോക്ക്, ടിന്റര്‍ എന്നിവക്കായി അവാര്‍ഡ് കാംപെയ്‌നുകള്‍ ദി ഗ്ലിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വിനോദ, സൗന്ദര്യ, ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗങ്ങളിലെ നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഗ്ലിച്ചിന്റെ ഇടപാടുകാരില്‍പ്പെടുന്നു. ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റുകള്‍, ടെക്‌നോളജിസ്റ്റുകള്‍, കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്നിങ്ങനെ 200 ലധികം ജീവനക്കാര്‍ ദി ഗ്ലിച്ചിന്റെ ഭാഗമാണ്. മുംബൈയിലും ഡെല്‍ഹിയിലുമാണ് കമ്പനിയുടെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നത്.

Comments

comments

Categories: Business & Economy